Wednesday, May 1, 2024
HomeKeralaപാലക്കാട് ട്രെയിനിന്റെ അടിയില്‍പ്പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു

പാലക്കാട് ട്രെയിനിന്റെ അടിയില്‍പ്പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു

പാലക്കാട്: ട്രെയിനിൻറെ അടിയില്‍പ്പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു. പാലക്കാട് സ്വദേശി 63കാരിയായ മേരിക്കുട്ടിയ്ക്കാണ് അപകടമുണ്ടായത്.

പാലക്കാട് ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. അമൃത എക്സ്പ്രസ് ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തേ കാലോടെയാണ് അപകടമുണ്ടായത്.

ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular