Saturday, May 4, 2024
HomeCinemaഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ്ലുക്ക്

ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ്ലുക്ക്

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
ദുല്‍ഖർ സല്‍മാന്‍റെ രൂപമാണ് പോസ്റ്ററില്‍ കാണുന്നത് എന്നതാണ് ഏറ്റവും കൗതുകം.

ദുല്‍ഖറിന്‍റെ കുറുപ്പ് സിനിമയിലെ കഥാപാത്രത്തെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദുല്‍ഖറിന് മുകളിലായി അജഗജാന്തരം സിനിമയുടെ പോസ്റ്ററും കാണാം.

സംവിധായകൻ ഷാജി കൈലാസിന്‍റെയും നടി ആനി‌യുടെയും മകൻ റുഷിൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.

ഗുണ്ടാപ്രവർത്തനങ്ങള്‍ അവസാനിപ്പിച്ച സുകുമാരക്കുറുപ്പ് ചെറുപ്പക്കാരായ മുജീബ്, പ്രേമൻ, ഹരി, പോട്ടർ എന്നിവരെ ചേർത്ത് ഒരു കോഫി ഷോപ്പ് ആരംഭിച്ചു. ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്നാണിവർ അറിയപ്പെടുന്നത്. ഇവരുടെ ജീവതത്തിലുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രം പറയുന്നത്.

അബു സലിമാണ് സുകുമാരക്കുറുപ്പ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുജീബായി റുഷിയും ഹരിയായി സൂര്യകൃഷും പോട്ടർ ആയി വൈഷ്ണവും അഭിനയിക്കുന്നു. സംവിധായകന്‍റെ കഥയ്ക്ക് വി.ആർ. ബാലഗോപാല്‍ തിരക്കഥയും സംഭാഷണവും രചിക്കുന്നു.

രജീഷ് രാമൻ കാമറയും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം സാബു റാം. ഹരിനാരായണന്‍റെ വരികള്‍ക്ക് മെജോ ജോസഫ് സംഗീതം പകർന്നിരിക്കുന്നു. വിനീത് ശ്രീനിവാസൻ, അഫ്സല്‍ എന്നിവരാണ് ഗായകർ. അബു സലിം ഈ ചിത്രത്തില്‍ സുകുമാരക്കുറുപ്പ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജോണി ആന്‍റണി, സൂര്യ കൃഷ്, ഇനിയ, ടിനി ടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

പ്രൊഡക്ഷൻ എക്സിക്യുട്ടിവ് – ഹരി കാട്ടാക്കട. പ്രൊഡക്ഷൻ കണ്‍ട്രോളർ- മുരുകൻ എസ്. പിആർഒ- വാഴൂർ ജോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular