Saturday, May 4, 2024
HomeUSAഫോമാ തെരഞ്ഞെടുപ്പ്; കമ്മീഷണര്‍മാരെ നിയമിച്ചു

ഫോമാ തെരഞ്ഞെടുപ്പ്; കമ്മീഷണര്‍മാരെ നിയമിച്ചു

ന്യൂ‌യോർക്ക്: ബേബി ഊരാളില്‍, മാത്യു ചെരുവില്‍, അനു സ്കറിയ എന്നിവരെ ഫോമാ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നാഷണല്‍ കമ്മിറ്റി തെരഞ്ഞെടുത്തു.
ബേബി ഊരാളില്‍ ആണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ.

തെരഞ്ഞെടുപ്പ് സംബന്ധിച്ച നിർദേശങ്ങളും തീരുമാനങ്ങളും കമ്മീഷൻ അറിയിക്കും. തെരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവുമായി നടത്താൻ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു ബേബി ഊരാളില്‍ പറഞ്ഞു.

ഫോമായുടെ സ്ഥാപകരിലൊരാളും മൂന്നാമത്തെ പ്രസിഡന്‍റുമാണ് ബേബി ഊരാളില്‍. പിന്നീട് അഡ്വൈസറി ബോർഡ് ചെയറായി പ്രവർത്തിച്ചു. സംഘടനയ്ക്ക് കരുത്തുറ്റ അടിത്തറ പാകുന്നതില്‍ മുഖ്യപങ്കു വഹിച്ച നേതാവാണ് അദ്ദേഹം.

മലയാളം ടെലിവിഷന്‍റെ സിഇഒ, കെസിസിഎന്‍എയുടെ മുന്‍ പ്രസിഡന്‍റ് തുടങ്ങിയ എല്ലാ പദവികളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കേരള സെന്‍ററിന്‍റെ കമ്യൂണിറ്റി സര്‍വീസ്‌ അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടി.

അവിഭക്ത ഫൊക്കാന ജനറല്‍ സെക്രട്ടറിയും ഫോമാ ജുഡീഷ്യല്‍ കമ്മീഷൻ ചെയറുമായിരുന്ന മാത്യു ചെരുവില്‍ സംഘടനയില്‍ ഏറെ ആദരിക്കപ്പെടുന്ന നേതാവാണ്. എല്ലാവരുമായും നല്ല ബന്ധം കാക്കുന്ന അദ്ദേഹത്തെപ്പോലെ ചുരുക്കം പേരേയുള്ളു. ഡിട്രോയിറ്റ് മലയാളി അസോസിയേഷനില്‍ ദീർഘകാലമായി പ്രവർത്തിക്കുന്നു.

ഫോമാ ബൈലോ കമ്മിറ്റി ചെയറായും പ്രവർത്തിച്ചു. സംഘടനയുടെ യുവത്വത്തിന്‍റെ പ്രതീകമാണ് അനു സ്കറിയ. മലയാളി അസോസിയേഷൻ ഓഫ് ഫിലാഡല്‍ഫിയയിലെ സജീവ പ്രവർത്തകനായ അനു ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായിരുന്നു.

മികച്ച സംഘാടകൻ എന്ന് പേരെടുത്തിട്ടുള്ള അനു, ഫോമാ യൂത്ത് കോഓർഡിനേറ്ററും മാപ്പ് പ്രസിഡന്‍റുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular