Saturday, May 4, 2024
HomeIndiaഗുരുവായൂരില്‍വച്ച്‌ താലികെട്ട്

ഗുരുവായൂരില്‍വച്ച്‌ താലികെട്ട്

ഗുരുവായൂർ: വിദേശ വനിതയുടെ കഴുത്തില്‍ ഗുരുവായൂരപ്പന് മുന്നില്‍ താലി ചാർത്തി ഇരിങ്ങാലക്കുടക്കാരൻ. ഇരിങ്ങാലക്കുട കണേങ്ങാടൻ വീട്ടില്‍ പുഷ്പന്റെ മകൻ സന്ദീപാണ് ഗുരുവായൂരപ്പന്റെ മുന്നില്‍ ലണ്ടൻ സ്വദേശിനിയുടെ കഴുത്തില്‍ താലി ചാർത്തിയത്.

ലണ്ടൻ സ്വദേശി അഡ്രിയാൻ പിയേഴ്‌സിന്റെ മകള്‍ കാറ്റി ലൂയിസായിരുന്നു വധു. ഗുരുവായൂരില്‍ വിവാഹം നടത്തുന്നതിന് മുന്നോടിയായി കാറ്റി ലൂയിസ് കോഴിക്കോട് ആര്യസമാജത്തില്‍ നിന്നും ഹൈന്ദവ മതം സ്വീകരിച്ച്‌ ഗൗരി എന്ന പേര് സ്വീകരിച്ചു. ഇന്നലെ രാവിലെ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. ഗൗരിയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഒമ്ബത് വർഷമായി ലണ്ടനില്‍ ഇൻഫോസിസില്‍ ഡയറക്ടർ ഓപ്പറേഷൻസായി ജോലി ചെയ്യുകയാണ് സന്ദീപ്. ഗൗരി ലണ്ടൻ ആമസോണില്‍ ചീഫ് മാനേജരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular