Sunday, May 5, 2024
HomeKeralaമൂവാറ്റുപുഴയില്‍ നിയന്ത്രണംവിട്ട കാര്‍ ഇരുചക്ര വാഹനങ്ങളിലിടിച്ച്‌ അപകടം; ഒരാള്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിയന്ത്രണംവിട്ട കാര്‍ ഇരുചക്ര വാഹനങ്ങളിലിടിച്ച്‌ അപകടം; ഒരാള്‍ മരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ-ആരക്കുഴ റോഡില്‍ നിയന്ത്രണംവിട്ട കാർ ഇരുചക്ര വാഹനങ്ങളിലിടിച്ച്‌ ഒരാള്‍ മരിച്ചു. ശനിയാഴ്ച രാവിലെ 11.30-ഓടെ പെരുമ്ബല്ലൂരിലുണ്ടായ അപകടത്തില്‍ സ്കൂട്ടർ യാത്രികനായ പെരുമ്ബല്ലൂർ സ്വദേശി മേക്കല്‍ വി.ഡി.സുരേഷ്(65)ആണ് മരിച്ചത്.

മൂവാറ്റുപുഴ ഭാഗത്തുനിന്ന് ആരക്കുഴയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയില്‍ വന്ന സ്കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷം റോഡരികിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിലിടിച്ച്‌ നില്‍ക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അപകടത്തില്‍ ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടർ പൂർണമായും കാറും ബൈക്കും ഭാഗികമായും തകർന്നു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular