Thursday, May 9, 2024
HomeUncategorizedഏഷ്യൻ ടീം ബാഡ്മിന്റൻ ചാമ്ബ്യൻഷിപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യൻ വനിതകള്‍; ചരിത്രം

ഏഷ്യൻ ടീം ബാഡ്മിന്റൻ ചാമ്ബ്യൻഷിപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യൻ വനിതകള്‍; ചരിത്രം

ക്വലാലംപുർ: മലേഷ്യയില്‍ നടന്ന ഏഷ്യൻ ടീം ബാഡ്മിന്റൻ ചാമ്ബ്യൻഷിപ്പില്‍ ഫൈനലില്‍ പ്രവേശിച്ച്‌ ഇന്ത്യൻ വനിതകള്‍.

ശനിയാഴ്ച നടന്ന സെമിഫൈനലില്‍ രണ്ടുതവണ ചാമ്ബ്യന്മാരായ ജപ്പാനെ തോല്‍പ്പിച്ചാണ് (3-2) ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യ ആദ്യമായാണ് ഫൈനലിലെത്തുന്നത്. ഞായറാഴ്ച തായ്ലാൻഡുമായാണ് ഫൈനല്‍ പോരാട്ടം.

ലോക 23-ാം നമ്ബർ ജോഡി താരം മലയാളിയായ ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് സഖ്യം, ലോക 53-ാം നമ്ബർ താരം അശ്മിത ചാലിഹ, പതിനേഴുകാരി അൻമല്‍ ഖർബ് എന്നിവരാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ട്രീസയും ഗായത്രിയും ലോക ആറാം റാങ്കിലുള്ള നമി മത്സ്യുമ്മ-ചിഹാരു ശിദ സഖ്യത്തെ തോല്‍പ്പിച്ചു (21-17, 16-21, 22-20). 73 മിനിറ്റ് നീണ്ടുനിന്ന പോരാട്ടമായിരുന്നു ഇത്.

പരിക്കില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യയുടെ പി.വി. സിന്ധു, ചൈനയുടെ ഹാൻ യുവെ, ഹോങ് കോങ്ങിന്റെ ലോ സിൻ യാൻ എന്നിവർക്കെതിരേ വിജയിച്ചെങ്കിലും അയാ ഒഹോറിക്കു മുൻപില്‍ കാലിടറി. 13-21, 20-22 സ്കോറിനാണ് സിന്ധുവിന്റെ തോല്‍വി. വൻകര ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യ ആദ്യമായാണ് കലാശക്കളിക്ക് യോഗ്യത നേടുന്നത്. തായ്ലാൻഡിനെതിരെയും ജയിച്ച്‌ സ്വർണം സ്വന്തമാക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. നേരത്തേ 2016, 2020 ചാമ്ബ്യൻഷിപ്പുകളില്‍ വെങ്കല മെഡല്‍ നേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular