Saturday, May 4, 2024
HomeKeralaസവർക്കർ ഇല്ലായിരുന്നെങ്കിലോ...; ഹിന്ദി ഭാഷയെ സമ്പുഷ്ടമാക്കിയത് സവര്‍ക്കറെന്ന് അമിത് ഷാ

സവർക്കർ ഇല്ലായിരുന്നെങ്കിലോ…; ഹിന്ദി ഭാഷയെ സമ്പുഷ്ടമാക്കിയത് സവര്‍ക്കറെന്ന് അമിത് ഷാ

വാരാണസി: സവര്‍ക്കര്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്നും നാം ഇംഗ്ലീഷ് ഭാഷ പഠിക്കേണ്ടി വരുമായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാരണാസിയില്‍ അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഹിന്ദി ഭാഷയെ കൂടുതല്‍ സ്വീകാര്യമാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മന്ത്രി ഭാഷയെ സമ്പുഷ്ടമാക്കുന്നതിന് വി ഡി സവര്‍ക്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും പറഞ്ഞു.

ഹിന്ദി ഡിക്ഷ്ണറി രൂപകല്‍പ്പന ചെയ്തത് സവര്‍ക്കറാണെന്നും അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ നിരവധി ഹിന്ദി വാക്കുകള്‍ തന്നെ നിലവില്‍ ഉണ്ടാവുകയില്ലായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

തന്റെ മാതൃഭാഷ ഗുജറാത്തിയാണെന്നും, ഗുജറാത്തി സംസാരിക്കുന്നത്ര തന്നെ ഹിന്ദിയും സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘വീര്‍ സവര്‍ക്കര്‍ ‘സ്വഭാഷ’ (തദ്ദേശീയ ഭാഷ) ‘രാജ് ഭാഷ’ (ഔദ്യോഗിക ഭാഷ) എന്നിവയ്ക്കായി പ്രവര്‍ത്തിച്ചു. അദ്ദേഹം ഹിന്ദിയുടെ ‘ശബ്ദ്‌കോഷ്’ (glossary) ഉണ്ടാക്കി,’ അദ്ദേഹം പറഞ്ഞു.

‘സംവിധായകന്‍ എന്നതിന് (ഹിന്ദി) വാക്ക് ഇല്ലായിരുന്നു, ‘നിര്‍ദേശക്’ എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചു. അതുപോലെ, കലാസംവിധാനത്തിനായി അദ്ദേഹം ‘കലാ നിര്‍ദേശ്’ എന്ന് വിളിച്ചു. ഹിന്ദിയെ സമ്പുഷ്ടമാക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചു,’ കേന്ദ്ര മന്ത്രി പറഞ്ഞു.

ഹിന്ദിയെ സ്വീകാര്യമാക്കണമെങ്കില്‍ നാം ശ്രമിക്കണമെന്നും, വിവിധ സംസ്ഥാനങ്ങളിലെ ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ ഹിന്ദിയില്‍ ഉള്‍പ്പെടുത്താന്‍ ഒരു മടിയുമുണ്ടാകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസാരിക്കാനും എഴുതാനും ചിന്തിക്കാനുമുള്ള മാധ്യമം ഹിന്ദിയായി മാറിയാല്‍ അത് അതിന്റേതായ വഴി രൂപപ്പെടുത്തും. എന്നാല്‍ ഹിന്ദിയെ വഴക്കമുള്ളതാക്കണമെന്നും ഷാ പറഞ്ഞു.

കേരള ലളിത കലാ അക്കാദമിയുടെ (Kerala Lalitha kala Academy) ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ (Cartoon) യുവമോര്‍ച്ച രംഗത്ത്. 25000 രൂപ സമ്മാനത്തുകയുള്ള ഓണറബിള്‍ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെയാണ് യുവമോര്‍ച്ച രംഗത്തെത്തിയത്. സംഭവത്തില്‍ യുവമോര്‍ച്ച(Yuvamorcha) സംസ്ഥാന സെക്രട്ടറി അഡ്വ ബി.ജി വിഷ്ണു ഡിജിപിക്ക് പരാതി നല്‍കി.

ഈ ചിത്രം അന്തര്‍ദേശീയ തലത്തില്‍ തന്നെ മാതൃരാജ്യത്തെ അപമാനിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. ഹിന്ദുമത വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും അപമാനിക്കുകയും പൊതുസമൂഹത്തില്‍ മതസ്പര്‍ദ്ധ സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടിയും ഇതിനു പിന്നില്‍ ഉണ്ടെന്നും പരാതിയില്‍ പറയുന്നു.

കോവിഡ് 19 ഗ്ലോബല്‍ മെഡിക്കല്‍ സമ്മിറ്റ് എന്ന തലക്കെട്ടില്‍ വരച്ച കാര്‍ട്ടൂണില്‍ ഇന്ത്യയുടെ പ്രതിനിധിയായി സ്ഥലത്ത് കാവി പുതച്ച പശുവിനെ ചിത്രീകരിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഇംഗ്ലണ്ട്, ചൈന, യുഎസ്എ പ്രതിനിധികള്‍ക്കൊപ്പമാണ് ഇന്ത്യയുടെ പ്രതിനിധിയെ പശുവായി ചിത്രീകരിച്ചത്. എറണാകുളം വൈറ്റില പൊന്നുരുന്നി സ്വദേശി അനൂപ് രാധകൃഷ്ണന്‍ വരച്ച ഈ കാര്‍ട്ടൂണിനായിരുന്നു കേരള ലളിതകലാ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular