Thursday, May 2, 2024
HomeUncategorizedഗാസയിലെ യുദ്ധം: പാലസ്തീന്‍ പ്രധാനമന്ത്രി രാജിവച്ചു

ഗാസയിലെ യുദ്ധം: പാലസ്തീന്‍ പ്രധാനമന്ത്രി രാജിവച്ചു

റുസലേം: പാലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇബ്രാഹിം ഷ്തയ്യെ രാജിവെച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് ഷ്തയ്യെയുടെ രാജി പ്രഖ്യാപനത്തില്‍ പറയുന്നത്.

പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണ് ഷ്‌തെയ്യ രാജി കൈമാറിയത്.

2019 ലാണ് സാമ്ബത്തിക വിദഗ്ധനായ ഷ്‌തെയ്യ അധികാരമേല്‍ക്കുന്നത്. കഴിഞ്ഞ അഞ്ച് മാസങ്ങളായി ഗാസയില്‍ യുദ്ധം തുടരുകയാണ്. ഗാസയില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തുടര്‍ച്ചയായുള്ള യുദ്ധം ഗാസയെ തകര്‍ത്തു. ജറുസലേമിലും ഗാസയിലും തുടരുന്ന യുദ്ധവും കൂട്ടക്കൊലയും പട്ടിണിയുടേയും പശ്ചാത്തലത്തില്‍ രാജിവെക്കുകയാണെന്നാണ് ഷ്‌തെയ്യ അറിയിച്ചത്.

അതേസമയം നിലവിലെ പലസ്തീന്‍ സര്‍ക്കാരിനെ മാറ്റി പുതിയത് കൊണ്ടുവരണമെന്ന് യുഎസിന്റെ ഭാഗത്തു നിന്ന് സമ്മര്‍ദമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുണ്ട്. പ്രസിഡന്റ് മഹ്മൗദ് അബ്ബാസിനുമേല്‍ യുഎസ് ഇതിനായി പലതവണ സമ്മര്‍ദം ചെലുത്തി. ഗാസയില്‍ തടവിലാക്കപ്പെട്ടവര്‍ക്കായി അന്താരാഷ്‌ട്ര തലത്തില്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് മുമ്ബായി പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാനായിരുന്നു നിര്‍ദേശം.

ഗാസയിലെ യുദ്ധം അവസാനിച്ചാല്‍ ഉടന്‍ പുതിയ സര്‍ക്കാരിനെ രൂപീകരിക്കണമെന്നും ഷ്തയ്യ മുമ്ബ് പ്രഖ്യാപിച്ചിരുന്നു. പാലസ്തീനികളുടെ അഭിപ്രായം രൂപീകരിച്ച്‌ പുതിയ സര്‍ക്കാരുണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular