Sunday, May 5, 2024
HomeKeralaടി.പി വധം: വധശിക്ഷ വിധിക്കാതിരിക്കാൻ കാരണം തേടി ഇന്നും ഹൈകോടതി കുറ്റവാളികളുടെ വാദം കേള്‍ക്കും

ടി.പി വധം: വധശിക്ഷ വിധിക്കാതിരിക്കാൻ കാരണം തേടി ഇന്നും ഹൈകോടതി കുറ്റവാളികളുടെ വാദം കേള്‍ക്കും

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളോട് വധശിക്ഷയില്‍നിന്ന് ഒഴിവാക്കാൻ കാരണം തേടി ഹൈകോടതി ഇന്നും വാദം തുടരും.

കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ കൊച്ചിയിലുള്ള പ്രതികളെ കാക്കനാട് ജയിലിലാണ് ഇന്നലെ പാർപ്പിച്ചത്. രാവിലെ 10.15ന് ഇവരെ കോടതിയില്‍ ഹാജരാക്കും. നിരപരാധികളാണെന്നും കേസില്‍ കുടുക്കിയ തങ്ങള്‍ക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും ബോധിപ്പിച്ചു.

തുടങ്ങിയ കാരണങ്ങളാണ് ബോധിപ്പിച്ചത്. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്. 12ാം പ്രതി ജ്യോതിബാബു ഓണ്‍ലൈനായും മറ്റ് പ്രതികള്‍ നേരിട്ടും തിങ്കളാഴ്ച ഹാജരായി. ഇവരുടെ ശാരീരിക-മാനസിക പരിശോധന റിപ്പോർട്ടുകള്‍ ജയില്‍ സൂപ്രണ്ടുമാർ ഹാജരാക്കിയിരുന്നു.

ശിക്ഷ വർധിപ്പിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനുണ്ടോയെന്നായിരുന്നു കോടതിയുടെ ചോദ്യം. ശിക്ഷ ലഘൂകരിക്കാൻ പ്രത്യേക സാഹചര്യമുണ്ടോ, വധശിക്ഷയോ വധശിക്ഷക്ക് പകരം നിശ്ചിത കാലാവധി ജീവപര്യന്തമോ നല്‍കാതിരിക്കാൻ കാരണങ്ങളുണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് പുറമെ മറ്റെന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്നും ആരാഞ്ഞു. തുടർന്നാണ് പ്രതികള്‍ പ്രാരാബ്ധങ്ങള്‍ കോടതിയെ അറിയിച്ചത്.

അഭിഭാഷകരുടെയും പ്രോസിക്യൂഷന്‍റെയും വാദം തുടരാൻ ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്ബ്യാർ, കൗസർ എടപ്പകത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അപ്പീല്‍ ഹരജിയില്‍ രണ്ടുപേർ കൂടി കുറ്റക്കാരാണെന്ന് കഴിഞ്ഞയാഴ്ച ഹൈകോടതി വിധിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular