Sunday, April 28, 2024
HomeIndiaതെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: പതഞ്ജലിക്ക് കോടതിയലക്ഷ്യ നോട്ടീസ്

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: പതഞ്ജലിക്ക് കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളുമായി ബന്ധപ്പെട്ട് പതജ്ഞലിക്കും മാനേജിങ്ങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണനും സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു.

കമ്ബനിയുടെ ഉത്പ്പന്നങ്ങള്‍ക്ക് അസുഖങ്ങള്‍ സുഖപ്പെടുത്താൻ കഴിയും എന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയാല്‍ ഒരു കോടി രൂപ പിഴയീടാക്കുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി നല്‍കിയിരുന്നു. പിന്നാലെയാണ് കോടതിയലക്ഷ്യ നോട്ടീസ്.

മറുപടി നല്‍കുന്നതിന് പതജ്ഞ്ലി ആയുർവേദിനും ആചാര്യ ബാലകൃഷ്ണനും സുപ്രീംകോടതി മൂന്നാഴ്ചത്തെ സമയം നല്‍കി. ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷനാണ് ഹർജി സമർപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular