Saturday, May 4, 2024
HomeIndiaപ്രശസ്‌ത തെലുങ്ക്‌ ചലച്ചിത്ര സംവിധായകന്‍ സൂര്യകിരണ്‍ (48) അന്തരിച്ചു

പ്രശസ്‌ത തെലുങ്ക്‌ ചലച്ചിത്ര സംവിധായകന്‍ സൂര്യകിരണ്‍ (48) അന്തരിച്ചു

ചെൈന്ന: പ്രശസ്‌ത തെലുങ്ക്‌ ചലച്ചിത്ര സംവിധായകന്‍ സൂര്യകിരണ്‍ (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച്‌ ഇന്നലെയായിരുന്നു അന്ത്യം.

ത്രീഡിയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമായ “മൈ ഡിയര്‍ കുട്ടിച്ചാത്തനി”ലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരണ്‍. നടി കാവേരിയായിരുന്നു സൂര്യകിരണിന്റെ ഭാര്യ. ഇവര്‍ പിന്നീട്‌ ബന്ധം വേര്‍പെടുത്തി.
ചെൈന്നയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നീണ്ട ഇടവേളയ്‌ക്കുശേഷം സംവിധാനംചെയ്‌ത “അരസി” എന്ന ചിത്രം റിലീസിനു തയാറെടുക്കവേയാണ്‌ മരണം. 1978ല്‍ പുറത്തിറങ്ങിയ “സ്‌നേഹിക്കാന്‍ ഒരു പെണ്ണ്‌” എന്ന ചിത്രത്തിലാണ്‌ അദ്ദേഹം ആദ്യമായി അഭിനയിച്ചത്‌. മൗനഗീതങ്ങള്‍, സത്യഭാമ, പഠിക്കാത്തവന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. ബാലതാരമായി 200ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. 2003ല്‍ സത്യം എന്ന ചിത്രത്തിലൂടെയാണ്‌ സംവിധാനത്തിലേക്ക്‌ തിരിഞ്ഞത്‌. ധന 51, ബ്രഹ്‌മാസ്‌ത്രം, രാജു ഭായി, ചാപ്‌റ്റര്‍ 6 എന്നിവയാണ്‌ സംവിധാനം ചെയ്‌ത മറ്റുചിത്രങ്ങള്‍. 2020ലെ ബിഗ്‌ ബോസ്‌ സീസണ്‍-4 മത്സരാര്‍ത്ഥിയുമായിരുന്നു. കാവേരിയുമായുള്ള വിവാഹമോചനത്തിന്‌ ശേഷം പൊതുവിടങ്ങളില്‍നിന്ന്‌ അകന്നിരിക്കുകയായിരുന്ന സൂര്യകിരണ്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular