Wednesday, May 1, 2024
HomeIndiaഉത്തരാഖണ്ഡ് നിയമസഭാ പാസാക്കിയ ഏക വ്യക്തി നിയമ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി

ഉത്തരാഖണ്ഡ് നിയമസഭാ പാസാക്കിയ ഏക വ്യക്തി നിയമ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി

ന്യുഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭാ പാസാക്കിയ ഏക വ്യക്തി നിയമ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി.

ബുധനാഴ്ചയാണ് അംഗീകാരം നല്‍കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.

നിയമസഭാ പാസാക്കിയ ബില്‍ ഫെബ്രുവരി 29ന് ഗവര്‍ണര്‍ ഗുര്‍മീത് സിംഗ് രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചിരുന്നു. ഫെബ്രുവരി ആറിനാണ് ബില്‍ പുഷ്‌കര്‍ സിംഗ് ധാമി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഉത്തരാഖണ്ഡിന്റെ ചരിത്രത്തില്‍ നിര്‍ണാകയക ദിനമാണെന്നും ബില്‍ പാസായതോടെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular