Monday, May 6, 2024
HomeKeralaവടകരയില്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല രാഹുല്‍ മാങ്കൂട്ടത്തിലിന്

വടകരയില്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല രാഹുല്‍ മാങ്കൂട്ടത്തിലിന്

ടകര; വടകരയില്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല രാഹുല്‍ മാങ്കൂട്ടത്തിലിനെ ഏല്‍പ്പിച്ചു.ഷാഫി പറമ്ബിലിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല രാഹുലിനെ ഏല്‍പ്പിച്ചത് കെ പി സി സി യാണ്.

ഷാഫി പറമ്ബില്‍ വടകരയില്‍ വന്നിറങ്ങിയ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ സ്വീകരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും പങ്കെടുത്തിരുന്നു. ഷാഫിയ്ക്ക് വോട്ടു ചോദിച്ച്‌ രാഹുല്‍ പ്രസംഗിക്കുകയും ചെയ്തു.

വടകരയില്‍ യുഡിഎഫിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാണ് നിലവിലെ പാലക്കാട് എംഎല്‍എയായ ഷാഫി പറമ്ബില്‍. വടകരയിലെ സിറ്റിങ് എംപിയായ കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റിയതോടെയാണ് ഷാഫിയെ കോണ്‍ഗ്രസ് വടകരയില്‍ നിയോഗിച്ചത്. വടകരയില്‍ കെ കെ ശൈലജയാണ് സിപിഐഎം സ്ഥാനാര്‍ത്ഥി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular