Monday, May 6, 2024
HomeKeralaപാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സിപിഎം നേതാക്കളെ വീണ്ടും എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സിപിഎം നേതാക്കളെ വീണ്ടും എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു

കൊച്ചി: പെരുമ്ബാവൂരിലും തൃക്കാരയിലും നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സിപിഎം നേതാക്കളെ വീണ്ടും എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.

നേരത്തെ നടപടി അച്ചടക്ക നടപടി നേരിട്ട നേതാക്കളായ സി.കെ. മണിശങ്കറേയും, എൻ.സി മോഹനനേയുമാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്.

ഇന്ന് ചേർന്ന ജില്ലാകമ്മിറ്റിയുടെതാണ് തീരുമാനം. നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ഇരുവർക്കുമെതിരെ പാർട്ടി നടപടി എടുക്കുകയായിരുന്നു. എൻ സി മോഹനനെ പെരുമ്ബാവൂരിലെ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുടെ പേരിലും മണിശങ്കറിനെതിരെ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുടെ പേരിലും ആയിരുന്നു നടപടിയെടുത്തത്.

ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിുരന്നു. പുറത്താക്കുന്ന സമയം ഇരുവരും സിപിഐഎം ജില്ലാ സെക്രട്ടിയേറ്റ് അംഗങ്ങളായിരുന്നു. കഴിഞ്ഞവർഷം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ജില്ലാ കമ്മിറ്റിയിലേക്കും തിരിച്ചെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular