Monday, May 6, 2024
HomeKeralaസംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും റെക്കോർഡ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും റെക്കോർഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും റെക്കോർഡ്. ഇന്നലെ 5066 മെഗാവാട്ടായിരുന്നു പീക്ക് സമയത്തെ ഡിമാന്റ്.

ഈ മാസം 11 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് മറികടന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് മൊത്ത വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുന്നത്. 101.84 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപയോഗം. വൈദ്യുതി ഉപയോഗം കൂടിയതില്‍ മുഖ്യമന്ത്രി വിളിച്ച യോഗം തുടങ്ങി.

അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയപ്പുണ്ട്. ഈ മാസം 18 വരെ ഒമ്ബത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയെക്കാള്‍ രണ്ടുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരാനാണ് സാധ്യത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular