Saturday, April 27, 2024
HomeKeralaവിബിൻ മോഹനൻ ഇന്ത്യൻ അണ്ടർ 23 ടീമിൽ അരങ്ങേറ്റം കുറിക്കുന്നു

വിബിൻ മോഹനൻ ഇന്ത്യൻ അണ്ടർ 23 ടീമിൽ അരങ്ങേറ്റം കുറിക്കുന്നു

കൊച്ചി∙ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം വിബിൻ മോഹനനെ ഉടൻ ഇന്ത്യൻ ടീമിലെടുക്കണമെന്നു പറഞ്ഞ ഐ.എം.വിജയൻ കാത്തിരിക്കുന്നത് അഡ്രിയൻ ലൂണയുടെ തിരിച്ചുവരവിനാണ്. യുറഗ്വായിൽനിന്നുള്ള ലൂണയും തൃശൂരുകാരൻ വിബിനും ഒന്നിച്ചുള്ള മധ്യനിര ‘വേറെ ലെവൽ’ ആകുമെന്നാണു വിജയന്റെ പക്ഷം. ലൂണയുടെ അഭാവത്തിൽ മഞ്ഞപ്പടയുടെ മധ്യത്തിൽ തീ പാറിച്ച ഇരുപത്തിയൊന്നുകാരൻ ഈ ഐഎസ്എൽ സീസണിലെ യുവതാരോദയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. മോഹൻ ബഗാനെതിരായ മത്സരത്തിൽ ഐഎസ്എലിലെ ആദ്യ ഗോൾ പേരിൽ കുറിച്ച വിബിൻ ഇനി ഇന്ത്യൻ അണ്ടർ 23 ടീമിന്റെ ജഴ്സിയിൽ ഇറങ്ങാനുള്ള ഒരുക്കത്തിലാണ്. മലേഷ്യയ്ക്കെതിരെ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 ഫുട്ബോൾ ടീം ക്യാപിലേക്കു തിരഞ്ഞെടുക്കപ്പെട്ട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular