Tuesday, April 30, 2024
HomeKeralaഅടിമാലിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് അപകടം; നാലു പേര്‍ മരിച്ചു

അടിമാലിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് അപകടം; നാലു പേര്‍ മരിച്ചു

വിനോദ സഞ്ചാരികള്‍ എത്തിയ ട്രാവലര്‍ മറിഞ്ഞ് നാലുപേര്‍ മരിച്ചു. അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപത്തായിരുന്നു സംഭവം.

തേനി ചിന്നവന്നൂർ സ്വദേശി ഗുണശേഖരൻ(71), തേനി സ്വദേശി അഭിനേഷ് മൂർത്തി (30), അഭിനേഷ് – ശരണ്യ ദമ്ബതികളുടെ മകൻ തൻവിക്(1), ഈറോഡ് വിശാഖ മെറ്റല്‍ ഉടമ പി കെ സേതു(34) എന്നിവരാണ് മരിച്ചത്. ശരണ്യയുടെ നില ഗുരുതരമാണ്.

വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ടത് തമിഴ്‌നാട് സ്വദേശികളാണ്. തിരുനെല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്ബനിയില്‍ ജോലിചെയ്യുന്നവര്‍ ഒരുമിച്ച്‌ വിനോദയാത്രയ്‌ക്കെത്തിയപ്പോഴായിരുന്നു അപകടം.

മാങ്കുളത്തു നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയില്‍ നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular