Thursday, May 2, 2024
HomeKeralaരാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റര്‍ പതിപ്പിച്ച മതിലില്‍ ചാരിനിന്നതിന് 14 കാരനെ മര്‍ദ്ദിച്ച സംഭവം: കേസെടുത്ത് ബാലാവകാശ...

രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റര്‍ പതിപ്പിച്ച മതിലില്‍ ചാരിനിന്നതിന് 14 കാരനെ മര്‍ദ്ദിച്ച സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റര്‍ പതിപ്പിച്ച മതിലില്‍ ചാരിനിന്നെന്ന് ആരോപിച്ച്‌ പതിനാലുകാരനെ ബിജെപി നേതാവ് മര്‍ദ്ദിച്ച സംഭവത്തില്‍ സ്വമേധായാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊച്ചു കുട്ടിയെ ആക്രമിക്കുന്നത് തെറ്റാണെന്നും പോലീസിനോടും ജില്ലാ ചൈല്‍ഡ് പ്രെട്ടക്ഷന്‍ ഓഫീസറോടും റിപ്പോര്‍ട്ട് തേടുമെന്നും ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പ്രതികരിച്ചു .

സംഭവത്തില്‍ കമ്മീഷന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികള്‍ ഉണ്ടാകും. കുട്ടി ഭയത്തിലാണെന്നും കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ ഡിസിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. കരമന പോലീസില്‍ പരാതി നല്‍കിയെങ്കിലും ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു. എന്നാല്‍, മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം കേരളമാകെ പ്രചരിച്ചതോടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. ഇതോടെ പോലീസ് സ്വമേധായ കേസെടുക്കുകയായിരുന്നു.

ബിജെപി കാലടി ഏരിയ വൈസ് പ്രസിഡന്റ് സതീശനാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സതീശന്‍ വണ്ടി നിര്‍ത്തി കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദനം തടയാനെത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും വിരട്ടിയോടിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular