Saturday, April 27, 2024
HomeKeralaഇപി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ട്, വ്യക്തമായ തെളിവുകളുണ്ട്, പുറത്തുവിടും: വി.ഡി സതീശന്‍

ഇപി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ട്, വ്യക്തമായ തെളിവുകളുണ്ട്, പുറത്തുവിടും: വി.ഡി സതീശന്‍

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

തന്റെ പക്കല്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇപി ജയരാജന്‍ കേസ് കൊടുക്കുമ്ബോള്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

വൈദേകം-നിരാമയ ബന്ധം നിഷേധിക്കാതിരുന്ന ഇ.പി ജയരാജന്‍ വൈദേഹത്തിലുള്ള ഭാര്യയുടെ ഓഹരി പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നു ഇന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈദേഹം നിരാമയ വിവാദത്തിനു തിരികൊളുത്തിയ പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ചായിരുന്നു ഇ പി ജയരാജന്റെ ഇന്നത്തെ പ്രതികരണം. വൈദേഹം-നിരാമയ ബന്ധം അവരോടു തന്നെ ചോദിക്കണം.

വിവാദത്തില്‍ പെടാനാവാത്തതിനാല്‍ ഭാര്യ പി കെ ഇന്ദിരയ്ക്ക് വൈദേഹത്തിലുള്ള ഓഹരികള്‍ കൈമാറും. ത്രിപുരയിലെ ബിജെപി എംപിയും രാജീവ് ചന്ദ്രശേഖരനും ഇരിക്കുന്ന ചിത്രത്തില്‍ തന്റെ ഭാര്യയുടെ തലവെട്ടി ചേര്‍ത്തതിന് പിന്നില്‍ വി.ഡി സതീശനാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെ ഇ പി ജയരാജനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. ബിസിനസ് ബന്ധമുണ്ടെന്നു ഉറപ്പിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ട്.സിപിഐഎം നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

അതേസമയം ഇ പി ജയരാജനുമായി തനിക്കു ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആളുകളെ തെറ്റിദ്ധരിപ്പിച്ചു വോട്ട് തട്ടാനുള്ള ശ്രമമാണെന്ന് രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു. ഇ പി ജയരാജനുമായി ബിസിനസ് ഡീല്‍ ഇല്ലെന്നു ആവര്‍ത്തിച്ച രാജീവ് ചന്ദ്രശേഖര്‍ മടിയന്മാരായ രാഷ്ട്രീയക്കാരുടെ ആരോപണങ്ങള്‍ക്ക് പോകാന്‍ താല്പര്യമില്ലെന്നും പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular