Saturday, April 27, 2024
HomeKeralaആനയെ ലോറില്‍ നിന്ന് ഇറക്കുന്നതിനിടെ അപകടം; ലോറിയ്ക്കും ആനയ്ക്കും ഇടയില്‍പ്പെട്ട് പാപ്പന്‍ മരിച്ചു

ആനയെ ലോറില്‍ നിന്ന് ഇറക്കുന്നതിനിടെ അപകടം; ലോറിയ്ക്കും ആനയ്ക്കും ഇടയില്‍പ്പെട്ട് പാപ്പന്‍ മരിച്ചു

പാലക്കാട്: ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒന്നാം പാപ്പന്‍ മരിച്ചു.ദേവനാണ് മരണപ്പെട്ടത്.ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പനാണ് ഇയാള്‍.

അപകടമുണ്ടായത് പാലക്കാട് മേലാര്‍കോട് താഴക്കോട്ടുകാവ് വേലയ്ക്കായി ആനയെ കൊണ്ടുവന്നപ്പോഴായിരുന്നു. ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയുടെയും ലോറിയുടെയും ഇടയില്‍പ്പെടുകയായിരുന്നു.ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനായി ആനയെ മുന്നില്‍ നിന്ന് തള്ളുകയായിരുന്നു. എന്നാല്‍ അപ്രതിക്ഷിതമായി ആന മുന്നോട്ട് നീങ്ങിയതിന് പിന്നാലെ അപകടത്തില്‍പ്പെടുകയായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular