Saturday, April 27, 2024
HomeKeralaകണ്ണൂരില്‍ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച്‌ പിടികൂടി

കണ്ണൂരില്‍ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച്‌ പിടികൂടി

ണ്ണൂര്‍ ; ജനവാസമേഖലയിലെറങ്ങിയ കടുവയെ പിടികൂടി. മയക്കുവെടിവച്ചാമ് പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി പ്രദേശത്ത് മുഴുവന്‍ ഭീതി നിറച്ച്‌ കറങ്ങി നടക്കുകയായിരുന്നു കടുവ.

കവിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കടുവയ്ക്കായുള്ള തെരച്ചില്‍ നടന്നുവരുകയായിരുന്നു. പക്ഷെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇടയ്ക്ക് കടുവയെ കാണുമെങ്കിലും മയക്കുവെടി വയ്ക്കാനുള്ള സൗകര്യത്തില്‍ ഇതിനെ കണ്ടുകിട്ടുന്നില്ലായിരുന്നു. ഇന്നലെയും ഇതുപോലെ കരിയന്‍കാപ്പ് യക്ഷിക്കോട്ടയിലും രാജമലയിലും കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു.

കടുവയെ പിടികൂടാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ അടയ്ക്കാത്തോട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. പരുക്കേറ്റതെന്ന് സംശയിക്കുന്ന കടുവ വീട്ടുപരിസരങ്ങളിലും പറമ്ബുകളിലുമെല്ലാം സൈ്വര്യവിഹാരം നടത്തുകയായിരുന്നു. ഇത് വലിയ രീതിയിലുള്ള ഭയാശങ്കകളാണ് പ്രദേശവാസികളിലുണ്ടാക്കിയത്.
കടുവ വീട്ടുമുറ്റത്തും പറമ്ബിലുമെല്ലാം നടക്കുന്നത് സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോകളും ഫോട്ടോകളുമെല്ലാം വലിയ രീതിയില്‍ പങ്കുവയ്ക്കപ്പെടുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular