Saturday, April 27, 2024
HomeIndiaഅയാള്‍ ഡല്‍ഹിയെ 'കൊള്ളയടിച്ചു' ; കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ മധുരപലഹാര വിതരണം ചെയ്‌തെന്ന് ബിജെപി നേതാവ്

അയാള്‍ ഡല്‍ഹിയെ ‘കൊള്ളയടിച്ചു’ ; കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ മധുരപലഹാര വിതരണം ചെയ്‌തെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ താന്‍ മധുരപലഹാര വിതരണം നടത്തിയതായി ബിജെപി നേതാവ് മനോജ് തിവാരി.

അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ കിടന്നുകൊണ്ട് ഭരണം നടത്തുമെന്ന ആംആദ്മി പാര്‍ട്ടി നേതാവ് ആതിഷിയുടെ പ്രസ്താവനയെ പരിഹസിക്കാനും മടിച്ചില്ല. ജയിലില്‍ നിന്നും ഓടുന്നത് ഗുണ്ടാസംഘങ്ങളാണ് ഗവണ്‍മെന്റ് അല്ലെന്നും പറഞ്ഞു.

അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി കൊള്ളയടിക്കുകയും ജനങ്ങള്‍ക്ക് അയാളോട് ദേഷ്യവുമാണ്. അദ്ദേഹത്തിന്റെ പണികള്‍ നടന്നത് മുഴുവന്‍ ഡല്‍ഹിയിലായിരുന്നു. ഡല്‍ഹിയെ മടക്കിക്കൊണ്ടുവരാന്‍ താന്‍ ജീവന്‍വരെ നല്‍കാന്‍ തയ്യാറാണ്. ഡല്‍ഹിയിലെ ജനത മുഴുവനും അദ്ദേഹത്തോട് വലിയ ദേഷ്യത്തിലാണ്. അതുകൊണ്ടാണ് സന്തോഷത്തിനായി താന്‍ മധുരപലഹാരം വിതരണം നടത്തിയതെന്നും പറഞ്ഞു. ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ സര്‍ക്കാര്‍ ഒരു പണിയും നടത്തിയിട്ടില്ല. പണമെല്ലാം പോയത് കെജ്‌രിവാളിന്റെ പോക്കറ്റിലേക്കാരയിരുന്നു. അദ്ദേഹം ഡല്‍ഹി കൊള്ളയടിച്ചെന്നും കെ്ജ്‌രിവാള്‍ പറഞ്ഞു.

നേരത്തേ കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹം ജയിലില്‍ നിന്നുകൊണ്ട് ഭരണം നടത്തുമെന്ന് ആപ്പ് നേതാവ് ആതിശി പറഞ്ഞിരുന്നു. വ്യാഴാഴ്ചയായിരുന്നു ഡല്‍ഹി മദ്യനയക്കേസില്‍ അഴിമതി ആരോപിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഇ.ഡി. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത വാര്‍ത്ത കിട്ടി. എന്നിരുന്നാലും അദ്ദേഹം ജയിലില്‍ കിടന്നുകൊണ്ട് ഭരിക്കുമെന്ന് ആതിശി പറഞ്ഞു. ഇതിനെയാണ് മനോജ് തിവാരി പരിഹസിച്ചത്. 2021 ല്‍ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയമാണ് വിവാദമായത്. ഇത് പിന്നീട് വേണ്ടെന്ന് വെച്ചിരുന്നു.

സര്‍ക്കാരിന്റെ 2021-22 ലേക്കുള്ള മദ്യനയം കൊണ്ടുവന്നതിന്റെ പേരില്‍ അഴിമതിയും പണത്തട്ടിപ്പും ആരോപിച്ച കേസില്‍ എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സംഗ് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അരവിന്ദ് കെജ്‌രിവാളിന്റെ പേര് കുറ്റപത്രത്തില്‍ പലതവണ പരാമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ പല തവണ വിളിച്ചിട്ടും സമന്‍സ് നല്‍കിയിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ഇ.ഡി. കഴിഞ്ഞ ദിവസം വീട്ടിലെത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular