Saturday, April 27, 2024
HomeIndiaഅരവിന്ദ് കെജ്‌രിവാളിന് തീഹാര്‍ ജയിലിലേക്ക് സ്വാഗതം ; എല്ലാ സത്യങ്ങളും പുറത്തുകൊണ്ടുവരുമെന്ന് തട്ടിപ്പ് വീരന്‍ സുകേഷ്

അരവിന്ദ് കെജ്‌രിവാളിന് തീഹാര്‍ ജയിലിലേക്ക് സ്വാഗതം ; എല്ലാ സത്യങ്ങളും പുറത്തുകൊണ്ടുവരുമെന്ന് തട്ടിപ്പ് വീരന്‍ സുകേഷ്

ല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തുറന്നുകാട്ടുമെന്ന് ഭീഷണിപ്പെടുത്തി പണത്തട്ടിപ്പ് കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍.

സത്യം ജയിച്ചെന്നും തീഹാര്‍ ജയിലിലേക്ക് കെജ്‌രിവാളിനെ സ്വാഗതം ചെയ്യുന്നതായും സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞു. ഡല്‍ഹി മദ്യ കുംഭകോണത്തില്‍ കെജ്രിവാളിനെ മാര്‍ച്ച്‌ 28 വരെ ആറ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയായിരുന്നു പ്രതികരണം.

താന്‍ അരവിന്ദ് കെജ്‌രിവാളിനെ തുറന്നുകാട്ടുമെന്നും അയാളെക്കുറിച്ചുള്ള എല്ലാ സത്യങ്ങളും പുറത്തുകൊണ്ടുവരുമെന്നും അയാളുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങള്‍ അവന്‍ അഭിമുഖീകരിക്കുമെന്ന് ഉറപ്പാക്കുമെന്നും സുകേഷ് പറഞ്ഞു. കെജ്രിവാളിനും അദ്ദേഹത്തിന്റെ മുന്‍ മന്ത്രിമാര്‍ക്കും എതിരെ ആഞ്ഞടിച്ച്‌ ”മൂന്ന് സഹോദരന്മാര്‍ ഇനി തിഹാര്‍ ക്ലബ് നടത്തുമെന്ന്” അഭിപ്രായപ്പെട്ടു.

കെജ്രിവാളിനെതിരായ തന്റെ പരാതികളും പ്രസ്താവനകളും പിന്‍വലിക്കാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വാഗ്ദാനം ഉള്‍പ്പെടെയുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ താന്‍ നേരിടുന്നുണ്ടെന്ന് ഫെബ്രുവരിയില്‍ ചന്ദ്രശേഖര്‍ അവകാശപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ സ്വന്തം മണ്ഡലത്തില്‍ അദ്ദേഹത്തിനെതിരേ താന്‍ മത്സരിക്കുമെന്നും സുകേഷ് മൂന്ന് പേജുള്ള തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular