Saturday, April 27, 2024
HomeKerala'നിങ്ങളൊക്കെ നല്ല നടീനടന്മാരാണ്, എന്നാല്‍ ഇങ്ങിനെയൊന്നും അഭിനയിക്കരുത്' ; രാമകൃഷ്ണന്‍ വിഷയത്തില്‍ അമ്മയ്ക്ക് വിമര്‍ശനം

‘നിങ്ങളൊക്കെ നല്ല നടീനടന്മാരാണ്, എന്നാല്‍ ഇങ്ങിനെയൊന്നും അഭിനയിക്കരുത്’ ; രാമകൃഷ്ണന്‍ വിഷയത്തില്‍ അമ്മയ്ക്ക് വിമര്‍ശനം

ലാമണ്ഡലം സത്യഭാമയില്‍ നിന്നും ആര്‍എല്‍വി രാമകൃഷ്ണന് രൂക്ഷമായ ജാതി അധിക്ഷേപം നേരിട്ട വിഷയത്തില്‍ സിനിമാ നടീനടന്മാരുടെ സംഘടന പ്രതികരിക്കാത്തതില്‍ വിമര്‍ശിച്ച്‌ നടന്‍ ഹരീഷ് പേരടി.

പീഡനക്കേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും സിനിമാസംഘടനയുടെ പക്ഷത്ത് നിന്നും രാമകൃഷ്ണന്‍ നേരിട്ട വിഷയത്തില്‍ കണ്ടില്ലെന്നും രാമകൃഷ്ണന് ഒരു വലിയ വേദി ഒരുക്കാനെങ്കിലും അമ്മ ശ്രദ്ധിക്കണമെന്നും ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കുറച്ചുസിനിമകളിലെങ്കിലും അഭിനയിച്ചിട്ടുള്ള ഡോ. രാമകൃഷ്ണന്‍ എന്ന കലാകാരന് പൊതുസമൂഹം മുഴുവന്‍ പിന്തുണ നല്‍കിയിട്ടും നടീനടന്മാരുടെ സംഘടനയില്‍ നിന്നും പ്രതികരണം ഉണ്ടാകാതിരുന്നതിന് എതിരേയാണ് വിമര്‍ശനം. സംഘടനയില്‍ അംഗമല്ലാത്ത ഷാരൂഖ് ഖാന് വരെ നിങ്ങളുടെ വേദിയില്‍ വന്ന് നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തമെന്നും അദ്ദേഹത്തിന് വേണ്ടി ചുരുങ്ങിയത് ഒരു വേദിയെങ്കിലും ഒരുക്കിക്കൊടുക്കൂ മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെയെന്നും ഹരീഷ് പേരടി കുറിച്ചു. നിങ്ങളൊക്കെ നല്ല നടീനടന്മാരാണ് എന്നാലൂം ഇങ്ങിനെയൊന്നും അഭിനയിക്കരുതെന്നും പറയുന്നു.

ഹരീഷ് പേരടിയുടെ പോസ്റ്റ്

”വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച്‌ സിനിമകളിലും അഭിനയിച്ച ഡോ.രാമകൃഷ്ണന്‍ എന്ന കലാകാരന് പൊതുസമൂഹം മുഴുവന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും അ.ങ.ങ.അ എന്ന സിനിമാ അഭിനയ കലാകാരന്‍മാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ല. പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല. നിങ്ങളൊക്കെ നല്ല നടി നടന്‍മാരാണ് എന്നാലും ഇങ്ങിനെയൊന്നും അഭിനയിക്കരുത്. ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ. അയാള്‍ ആനന്ദനൃത്തമാടട്ടെ. മെമ്ബറല്ലാത്ത ഷാറുഖാന് നിങ്ങളുടെ വേദിയില്‍ നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം. മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ. എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത് ?”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular