Saturday, April 27, 2024
HomeIndiaബിആര്‍എസ് നേതാവ് കെ. കവിതയെ ദില്ലി മദ്യനയക്കേസില്‍ മാര്‍ച്ച്‌ 26 വരെ കസ്റ്റഡിയില്‍ വിട്ടു

ബിആര്‍എസ് നേതാവ് കെ. കവിതയെ ദില്ലി മദ്യനയക്കേസില്‍ മാര്‍ച്ച്‌ 26 വരെ കസ്റ്റഡിയില്‍ വിട്ടു

ബിആര്‍എസ് നേതാവ് കെ. കവിതയെ ദില്ലി മദ്യനയക്കേസില്‍ മാർച്ച്‌ 26 വരെ കസ്റ്റഡിയില്‍ വിട്ടു. ഇഡി കെ. കവിതയെ 5 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്നാണ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. കേസില്‍ കഴിഞ്ഞ ദിവസം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് കവിതയുടെ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയിലെത്തിയത്.

കേസില്‍ കെ കവിതയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഗൂഢാലോചന നടത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. മദ്യനയത്തില്‍ കവിതയുമായി ബന്ധമുള്ള വ്യവസായികള്‍ക്ക് അനൂകൂലമായ നടപടികള്‍ക്കാണ് കോഴ നല്‍കിയത്. മനീഷ് സിസോദിയയും ഗൂഢാലോചനയില്‍ പങ്കാളിയെന്ന് ഇ ഡി പറയുന്നു. മറ്റുപ്രതികള്‍ക്കൊപ്പമിരുത്തി കവിതയെ ചോദ്യം ചെയ്യും.

ഇഡി-ഐടി റെയ്ഡുകള്‍ക്ക് പിന്നാലെ വെള്ളിയാഴ്ചയാണ് ബിആര്‍എസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular