Saturday, April 27, 2024
HomeIndiaമദ്യനയക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് കോടികളുടെ ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കി, കേജരിവാളിനെ കുടുക്കിയതെന്ന് എഎപി

മദ്യനയക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് കോടികളുടെ ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കി, കേജരിവാളിനെ കുടുക്കിയതെന്ന് എഎപി

ന്യൂഡല്‍ഹി: മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബിജെപിക്കെന്ന് ആംആദ്മി പാര്‍ട്ടി. മദ്യനയക്കേസിലെ മാപ്പുസാക്ഷിയായ വ്യവസായി ശരത്ചന്ദ്ര റെഡ്ഡിയുടെ കന്പനികള്‍ 34 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ബിജെപിക്ക് നല്‍കിയെന്നാണ് ആരോപണം.
പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി അതിഷി മര്‍ലേന അടക്കമുള്ളവര്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. കേസില്‍ മാപ്പുസാക്ഷിയാക്കിയതിന് പിന്നാലെ ശരത്ചന്ദ്രയുടെ മൊഴി അനുസരിച്ചാണ് അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തത്.

ഇയാളെ ആദ്യം ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ അഞ്ച് കോടിയുടെ ബോണ്ട് ബിജെപിക്ക് നല്‍കി. പിന്നീട് പലപ്പോഴായി 34 കോടി രൂപ ഇലക്ടറല്‍ ബോണ്ടിലൂടെ പാര്‍ട്ടിക്ക് നല്‍കി.

ആദ്യം കേസില്‍ പ്രതിയായിരുന്ന ശരത്ചന്ദ്രയെ മാപ്പുസാക്ഷിയാക്കിയത് കോടികളുടെ ഇലക്ടറല്‍ ബോണ്ട് ലഭിച്ചപ്പോഴാണ്. ശരത്ചന്ദ്രയെ മുന്‍നിര്‍ത്തി കെജരിവാളിനെ ബിജെപി കുടുക്കുകയായിരുന്നെന്നും നേതാക്കള്‍ ആരോപിച്ചു.

ആംആദ്മി പാര്‍ട്ടിയെ കുറിച്ചോ കെജരിവാളിനെ കുറിച്ചോ ഒന്നും അറിയില്ലെന്നാണ് ആദ്യം ശരത്ചന്ദ്ര മൊഴി നല്‍കിയത്. ജയില്‍വാസത്തിന് പിന്നാലെയാണ് ഇയാള്‍ മൊഴിമാറ്റിയതെന്നും എഎപി നേതാക്കള്‍ ആരോപണം ഉന്നയിച്ചു

റെഡ്ഡിയുടെ മൊഴികള്‍ക്ക് യാതൊരു വിശ്വാസ്യതയുമില്ല. എഎപി അഴിമതി നടത്തിയിട്ടില്ലെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular