Saturday, April 27, 2024
HomeKeralaഅനന്തുവിന്റെ കുടുംബത്തിന് ഒരു കോടി: ധനസഹായവുമായി അദാനി ഗ്രൂപ്പ്

അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി: ധനസഹായവുമായി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ലോറിയില്‍ നിന്ന് കരിങ്കല്‍ തെറിച്ചുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ട അനന്തു ബി അജികുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്.

ഒരു കോടി രൂപ സഹായം നല്‍കാന്‍ അദാനി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചു.
അനന്തുവിന്റെ കുടുംബത്തെ നേരില്‍ കണ്ടാണ് സഹായവാഗ്ദാനം നല്‍കിയത്.

വിദ്യാഭ്യാസ വായ്പ ഉള്‍പ്പടെ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിന് വലിയ കൈത്താങ്ങാകും ഈ തുക. അധികം വൈകാതെ തന്നെ തുക നല്‍കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ അാദനി ഗ്രൂപ്പ് നഷ്ടപരിഹാര തുക നല്‍കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ സര്‍ക്കാരും ഈ കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗ്രൂപ്പ് നേരിട്ടെത്തി ഇക്കാര്യം അറിയിച്ചത്.

വിഴിഞ്ഞം അദാനി തുറമുഖത്തേക്ക് കൊണ്ടുപോയ കല്ല് ടിപ്പര്‍ ലോറിയില്‍നിന്നു തെറിച്ചുവീണാണ് സ്‌കൂട്ടര്‍ യാത്രികനായ ബിഡിഎസ് വിദ്യാര്‍ഥി അനന്തു മരിച്ചത്. വിഴിഞ്ഞം മുക്കോല-ബാലരാമപുരം റോഡില്‍ മണലിയില്‍ വച്ചായിരുന്നു അപകടം. അനന്തുവിന്റെ വീട്ടില്‍നിന്ന് വെറും 500 മീറ്റര്‍ മാത്രം അകലെയാണിത്. നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ 4-ാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായ അനന്തു കോളജിലേക്കു പോകുകയായിരുന്നു സംഭവസമയം.

പരുക്കേറ്റ അനന്തുവിനെ നിംസ് മെഡിസിറ്റിയില്‍ എത്തിച്ച്‌ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് ഇരുപത്തിയഞ്ചോളം തവണ പെറ്റിക്കേസെടുത്ത് പിഴയീടാക്കിയിട്ടുള്ള ടിപ്പര്‍ ലോറിയാണ് അനന്തുവിന്റെ ജീവനെടുത്തത്. അനന്തുവിന്റെ മരണകാരണം ലോറിയുടെ അതിവേഗവും മോശം റോഡുമാണെന്നാണ് മോട്ടര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular