Saturday, April 27, 2024
HomeIndiaകടക്കെണിയില്‍ നിന്ന് രക്ഷപ്പെടാൻ കഞ്ചാവ് ക്യഷി ചെയ്ത കര്‍ഷകൻ അറസ്റ്റില്‍

കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാൻ കഞ്ചാവ് ക്യഷി ചെയ്ത കര്‍ഷകൻ അറസ്റ്റില്‍

ടക്കെണിയില്‍ നിന്ന് രക്ഷപ്പെടാൻ കഞ്ചാവ് ക്യഷി ചെയ്ത കർഷകൻ അറസ്റ്റില്‍. ആന്ധ്ര പ്രദേശിലാണ് കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനായി കർഷകൻ കഞ്ചാവ് കൃഷി ചെയ്തത്.

പയറ് തോട്ടത്തില്‍ 282 കഞ്ചാവ് ചെടികളോളമാണ് ഇയാള്‍ കൃഷി ചെയ്തിരുന്നത്.

കേശനപ്പള്ളി ബ്രഹ്മയ്യ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ആറടിയോളം വളർച്ചയെത്തിയ കഞ്ചാവ് ചെടികളാണ് ഇയാളുടെ തോട്ടത്തില്‍ നിന്ന് എക്സൈസ് കണ്ടെത്തിയത്. രഹസ്യ വിവരത്തേ തുടർന്ന് നടത്തിയ പരിശോധനയിലാണ് പോലീസ് ഇയാളെ കണ്ടെത്തിയത്.

മഴക്കുറവും മറ്റ് കാരണങ്ങളും മൂലം വലിയ നഷ്ടം നേരിടേണ്ടി വന്ന ഇയാള്‍ കടം വർധിച്ചതോടെയാണ് പെട്ടന്ന് പണമുണ്ടാക്കാനുള്ള വഴിയായാണ് ഇയാള്‍ കഞ്ചാവ് കൃഷി ചെയ്തത്. എന്നാല്‍ എവിടെ നിന്നാണ് കഞ്ചാവ് ചെടിയുടെ വിത്ത് ഇയാള്‍ ശേഖരിച്ചതെന്ന് വ്യക്തമായിട്ടില്ല.
കഞ്ചാവ് ചെടികള്‍ അധികൃതർ പിഴുതെടുത്ത് നശിപ്പിച്ചു. അധികൃതർ മൂന്ന് ലക്ഷത്തോളം വില വരുന്ന കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular