Saturday, April 27, 2024
HomeKeralaടയര്‍പൊട്ടി നിയന്ത്രണം നഷ്ടമായ കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്‌

ടയര്‍പൊട്ടി നിയന്ത്രണം നഷ്ടമായ കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്‌

ത്തനംതിട്ട; ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം.

അല്‍ അമീന്‍, മുബാറക്,ഷാനു, അപ്പു എന്നിവര്‍ക്കാമ് പരിക്കേറ്റത്.
അപ്പുവിന്റെ സഹോദരിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വാഹനമെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്നു. റേഷന്‍കടയ്ക്ക് സമീപത്തുള്ള വളവില്‍വച്ചാണ് കാറിന്റെ മുന്‍വശത്തെ ടയര്‍പൊട്ടിയത്. ഇതോടെ നിയന്ത്രണം നഷ്ടമായ കാര്‍ റോഡിന് താഴെയുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു.
നാട്ടുക്കാര്‍ ഇവരെ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular