Saturday, April 27, 2024
HomeKeralaകരുവന്നൂര്‍ കേസ്: രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഇ.ഡിക്കും വിചാരണ കോടതിക്കും നിര്‍ദേശം നല്‍കണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കരുവന്നൂര്‍ കേസ്: രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഇ.ഡിക്കും വിചാരണ കോടതിക്കും നിര്‍ദേശം നല്‍കണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒറിജിനല്‍ രേഖകള്‍ ക്രൈംബ്രാഞ്ച് കൈമാറണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

ഇതുസംബന്ധിച്ച്‌ ഇ.ഡിക്കും വിചാരണ കോടതിക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ചിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ രേഖകള്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപേക്ഷ തള്ളിയ വിചാരണ കോടതി നടപടി നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ പറയുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി ഇ.ഡിയുടെ നിലപാട് തേടി.

ഫോറന്‍സിക് പരിശോധന അടക്കം നടത്തേണ്ടതിനാല്‍ ഒറിജിനല്‍ രേഖകള്‍ തന്നെ വേണം. അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് രേഖകള്‍ അത്യാവശ്യമാണ്. അത് വിട്ടുകിട്ടാന്‍ ഇടപെടണം. നേരത്തെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ഇ.ഡി അറിയിച്ചതായും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

ക്രൈംബ്രാഞ്ചിന്റേത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ നടത്തുന്ന നീക്കമാണെന്നും രേഖകളുടെ പകര്‍പ്പ് നല്‍കാന്‍ തയാറാണെന്നും ഇ.ഡി ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ വിചാരണ കോടതി ഹര്‍ജി തള്ളിയിരുന്നത്. കേസിലെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമീപിക്കാന്‍ ഇ.ഡിയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കരുവന്നൂരിന് പുറമെ കേരളത്തിലെ മറ്റ് 12 സഹകരണ ബാങ്ക് അഴിമതികള്‍ കൂടി അന്വേഷിക്കുന്നുണ്ടെന്നാണ് ഇ.ഡി നല്‍കിയ മറുപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular