Saturday, April 27, 2024
HomeKeralaയു.ഡി.എഫ്‌. തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

യു.ഡി.എഫ്‌. തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

രുമപ്പെട്ടി: യു.ഡി.എഫ്‌. എരുമപ്പെട്ടി മണ്ഡലം തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.

തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക വായിക്കുന്നതിനിടയിലാണ്‌ നേതാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്‌.
കൂടിയാലോചന നടത്താതെയാണ്‌ പട്ടിക തയാറാക്കിയതെന്നും ഇത്‌ പ്രഖ്യാപിക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ച്‌ വേദിയിലുണ്ടായിരുന്ന കോണ്‍ഗ്രസ്‌ കടവല്ലൂര്‍ ബ്ലോക്ക്‌ ജനറല്‍ സെക്രട്ടറിയും വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ എം.എം. സലീം രംഗത്തെത്തി. പേരുകള്‍ രേഖപ്പെടുത്തിയ കടലാസ്‌ സലിം ബലമായി പിടിച്ചെടുത്ത്‌ ചുരുട്ടിയെറിഞ്ഞു. ഉദ്‌ഘാടകന്‍ കെ.പി.സി.സി. സെക്രട്ടറി ജോണ്‍ ഡാനിയേലിന്റെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം. ദീര്‍ഘകാലമായി എരുമപ്പെട്ടി കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസമാണ്‌ സംഘര്‍ഷത്തിന്‌ കാരണമായതെന്ന്‌ പറയപ്പെടുന്നു. ജോണ്‍ ഡാനിയല്‍ ഇടപെട്ട്‌ രംഗം ശാന്തമാക്കിയതിന്‌ ശേഷമാണ്‌ ലിസ്‌റ്റ്‌ അവതരിപ്പിച്ചത്‌. കൂടിയാലോചന നടത്താതെയാണ്‌ ലിസ്‌റ്റ്‌ തയാറാക്കിയതെന്നും താന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ കണ്‍വന്‍ഷന്‌ വിളിച്ചിരുന്നില്ലെന്നും എം.എം. സലീം പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular