Saturday, April 27, 2024
HomeAsiaപാകിസ്താനിലെ എയര്‍ ബേസില്‍ ആക്രമണം, 6 മരണം; ഉത്തരവാദിത്തമേറ്റ് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി

പാകിസ്താനിലെ എയര്‍ ബേസില്‍ ആക്രമണം, 6 മരണം; ഉത്തരവാദിത്തമേറ്റ് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി

ന്യുഡല്‍ഹി: പാകിസ്താനിലെ രണ്ടാമത്തെ വലിയ എയര്‍ബേസില്‍ ആക്രമണം. സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

അക്രമികളില്‍ അഞ്ചു പേരെ സുരക്ഷാ ജീവനക്കാര്‍ ഏറ്റുമുട്ടലില്‍ വധിച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് തര്‍ബത്തിലെ പിഎന്‍എസ് സിദ്ദിഖി നേവല്‍ എയര്‍ ബേസില്‍ ആക്രമണം ഉണ്ടായത്. വന്‍ സ്‌ഫോടന ശബ്ദവും വെടിയൊച്ചകളും കേട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഏറ്റെടുത്തു.

ബലൂചിസ്താന്‍ മേഖലയില്‍ ചൈനീസ് നിക്ഷേപം നടത്തുന്നതിനെതിരെയാണ് പ്രതിഷേധമെന്ന് ബിഎല്‍എ പറയുന്നൂ. എയര്‍ബേസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച അഞ്ച് അക്രമികളെയും വധിച്ചുവെന്ന് നേവി വക്താവ് അറിയിച്ചു. വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചു.

നേരത്തെ , ജനുവരി 29നും മാര്‍ച്ച്‌ 20നും ബിഎല്‍എയുടെ ഭാഗത്തുനിന്നുള്ള ആക്രമണം നടന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular