Saturday, April 27, 2024
HomeIndiaമമത ബാനര്‍ജിയുടെ 'പിതൃത്വം' ചോദ്യം ചെയ്ത് ബിജെപി നേതാവ് ദിലീപ് ഘോഷ്;

മമത ബാനര്‍ജിയുടെ ‘പിതൃത്വം’ ചോദ്യം ചെയ്ത് ബിജെപി നേതാവ് ദിലീപ് ഘോഷ്;

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കുറിച്ച്‌ ബിജെപി നേതാവും എം.പിയുമായ ദിലീപ് ഘോഷ് നടത്തിയ പരാമര്‍ശം വിവാദത്തില്‍.

മമതയുടെ പിതൃത്വം ചോദ്യം ചെയ്യുന്ന വിധത്തിലായിരുന്നു ഘോഷിന്റെ പ്രസംഗം. എന്നാല്‍ അദ്ദേഹത്തെ സിറ്റിംഗ് സീറ്റില്‍ നിന്ന് ബിജെപി നേതൃതവം മാറ്റിയതിന്റെ മോഹഭംഗമാണിതിന്റെ പിന്നിലെന്നാണ് ടിഎംസിയുടെ മറുപടി.

മമത ബാനര്‍ജിയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു ദിലീപ് ഘോഷിന്റെ പ്രസംഗം. ‘ഗോവയില്‍ ചെന്നപ്പോള്‍, ഞാന്‍ ഗോവയുടെ മകളാണെന്ന് പറയുന്നു, ത്രിപുരയില്‍ ചെന്നപ്പോള്‍, ത്രിപുരയിലെ മകളാണെന്ന് പറയുന്നു. നിങ്ങളുടെ പിതാവ് ആരാണെന്ന് ആദ്യം തീരുമാനിക്ക്. ആരുടെയെങ്കിലും മകളല്ല എന്ന് പറയുന്നതിനേക്കാള്‍ ഭേദമാണത്.’ ദിലീപിന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ദിലീപ് രാഷ്ട്രീയ നേതൃത്വത്തിന്റെ പേര് മോശമാക്കിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ധാര്‍മ്മികമായി തീര പാപ്പരാണെന്ന് അദ്ദേഹം തെളിയിക്കുകയാണ്. മുന്‍പ് ദുര്‍ഗദേവയെ അധിക്ഷേപിച്ചു. ഇപ്പോള്‍ മമത ബാനര്‍ജിയേയും. ഒരു കാര്യം വ്യക്തമാണ്. അദ്ദേഹത്തിന് ബംഗാളിലെ സ്ത്രീകളോട് ഒട്ടും തന്നെ ബഹുമാനമില്ല. അത് ഹിന്ദുമതത്തിലെ ദേവതയായലും രാജ്യത്തെ ഏക വനിത മുഖ്യമന്ത്രിയോടായാലൂം.’ കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.

2021ല്‍ ദുര്‍ഗ ദേവിയെ കുറിച്ചും അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയിരുന്നു. ശ്രീരാമന്‍ ചക്രവര്‍ത്തിയായിരുന്നു. അദ്ദേഹത്തെ ചിലര്‍ അവതാരമായി കാണുന്നു. അദേ്ഹത്തിന്റെ മുന്‍ഗാമികളെ നമുക്കറിയാം. എന്നാല്‍ ദുര്‍ഗയുടെ കാര്യത്തില്‍ അങ്ങനെയാണോ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

2019ലെ തിരഞ്ഞെടുപ്പില്‍ മേദിനിപ്പുരില്‍ നിന്ന് മികച്ച വിജയം നേടിയ ദിലീപിനെ ബിജെപി ഇത്തവണ ബര്‍ദ്ധമാന്‍ ദുര്‍ഗപുരിലേക്ക് മാറ്റിയിരുന്നു. സ്ത്രീകളെ മാനിക്കാത്ത അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തിന് ബംഗാളിലെ സ്ത്രീകള്‍ മറുപടി നല്‍കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular