Saturday, April 27, 2024
HomeKeralaകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; നടപടിയെടുക്കുമെന്ന് ആലത്തൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഉറപ്പ് നല്‍കി പ്രധാനമന്ത്രി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; നടപടിയെടുക്കുമെന്ന് ആലത്തൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഉറപ്പ് നല്‍കി പ്രധാനമന്ത്രി

രുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നടപടിയെടുക്കുമെന്ന് ആലത്തൂര്‍ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി എൻ സരസുവിന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി.

മോദി ടി എൻ സരസുവിനെ ഫോണില്‍ വിളിച്ചാണ് വിഷയത്തില്‍‌ ഉറപ്പ് നല്‍കിയത്. ഇഡി പിടിച്ചെടുത്ത പണം, സമ്ബാദ്യം നഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് തിരികെ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തന്റെ സ്ഥാനാർത്ഥിത്വം എസ്‌എഫ്‌ഐയുടെ ക്രൂരതകള്‍ക്ക് ഇരയായവർക്ക് വേണ്ടിയാണെന്ന് നേരത്തെ ഡോ. ടി എൻ സരസു വ്യക്തമാക്കിയിരുന്നു. 2016ല്‍ വിക്ടോറിയ കോളേജില്‍ എസ്‌എഫ്‌ഐ തന്നോട് ചെയ്തത് ക്രൂരത. ഇപ്പോള്‍ സിദ്ധാർത്ഥന്റെ മരണത്തില്‍ കാണുന്നതും എസ്‌എഫ്‌ഐയുടെ ക്രൂരതയാണ്.

സിദ്ധാർത്ഥന്റെ മരണം തെരഞ്ഞെടുപ്പില്‍ ചർച്ചയാവും. തന്റെ കഴിവും അറിവും മണ്ഡലത്തിന് വേണ്ടി ഉപയോഗിക്കും. ആലത്തൂരില്‍ തനിക്ക് വലിയ പിന്തുണ ലഭിക്കുമെന്നും ടി എൻ സരസു കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular