Saturday, April 27, 2024
HomeIndiaചെന്നൈക്കു രണ്ടാം ജയം

ചെന്നൈക്കു രണ്ടാം ജയം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐ.പി.എല്‍) ട്വന്റി-20 ക്രിക്കറ്റ്‌ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ തകര്‍പ്പന്‍ ജയം.

ഗുജറാത്ത്‌ ടൈറ്റന്‍സിനെ 63 റണ്ണിനു കീഴടക്കിയാണ്‌ നിലവിലെ ചാമ്ബ്യന്മാര്‍ രണ്ടാം ജയം സ്വന്തമാക്കിയത്‌. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത് ചെന്നൈ നേടിയത്‌ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 206 റണ്‍. ടൈറ്റന്‍സിന്റെ പോരാട്ടം എട്ടുവിക്കറ്റിന്‌ 143 റണ്ണിലൊതുങ്ങി. അഞ്ചു സിക്‌സും രണ്ടു ഫോറും അടക്കം 23 പന്തില്‍ 51 റണ്ണടിച്ച്‌ ശിവം ദുബെ ചെന്നൈയുടെ ടോപ്‌ സ്‌കോററായി. കൂറ്റന്‍ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ടൈറ്റന്‍സിനെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത്‌ ചെന്നൈ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. തുഷാര്‍ ദേശ്‌പാണ്ഡെ നാല്‌ ഓവറില്‍ 21 റണ്ണിനും ദീപക്‌ ചാഹര്‍ നാല്‌ ഓവറില്‍ 28 റണ്ണിനും മുസ്‌താഫിസുര്‍ റഹ്‌മാന്‍ 30 റണ്ണിനും രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തി. ഡാരില്‍ മിച്ചലിനും മതീഷ പതിരണയ്‌ക്കും ഓരോ ഇരകളെ കിട്ടി. വണ്‍ഡൗണായെത്തിയ സായ്‌ സുദര്‍ശന്‍ (31 പന്തില്‍ 37) ടൈറ്റന്‍സിന്റെ ടോപ്‌ സ്‌കോററായി. വൃദ്ധിമാന്‍ സാഹ (17 പന്തില്‍ 21), ക്യാപ്‌റ്റന്‍ ശുഭ്‌മന്‍ ഗില്‍ (എട്ട്‌), വിജയ്‌ ശങ്കര്‍ (12), ഡേവിഡ്‌ മില്ലര്‍ (16 പന്തില്‍ 21), അസ്‌മത്തുള്ള ഒമര്‍സായ്‌ (11), റാഷിദ്‌ ഖാന്‍ (ഒന്ന്‌), രാഹുല്‍ തേവാത്തിയ (ആറ്‌) എന്നിവരും പുറത്തായി. ഇന്നിങ്‌സ് അവസാനിക്കുമ്ബോള്‍ ഉമേഷ്‌ യാദവ്‌ (10), സ്‌പെന്‍സര്‍ ജോണ്‍സണ്‍ (അഞ്ച്‌) എന്നിവരായിരുന്നു ക്രീസില്‍.
നേരത്തെ ഓപ്പണര്‍മാരായ ക്യാപ്‌റ്റന്‍ ഋതുരാജ്‌ ഗെയ്‌ക്ക്വാദും രചിന്‍ രവീന്ദ്രയും ചേര്‍ന്ന്‌ ചെന്നൈക്കു തകര്‍പ്പന്‍ തുടക്കമാണു സമ്മാനിച്ചത്‌. 5.2 ഓവറില്‍ 62 റണ്ണാണ്‌ ഓപ്പണിങ്‌ കൂട്ടുകെട്ടില്‍ പിറന്നത്‌. 20 പന്തില്‍ 46 റണ്‍ നേടിയ രവീന്ദ്രയെ റാഷിദ്‌ ഖാന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ വൃദ്ധിമാന്‍ സാഹ സ്‌റ്റമ്ബ്‌ ചെയ്‌തു പുറത്താക്കിയതോടെയാണു ചെന്നൈക്ക്‌ ആദ്യവിക്കറ്റ്‌ നഷ്‌ടമായത്‌. ഋതുരാജ്‌ ഗെയ്‌ക്ക്വാദ്‌ (36 പന്തില്‍ ഒരു സിക്‌സും അഞ്ചു ഫോറും ഉള്‍പ്പെടെ 46), സമീര്‍ റിസ്‌വി (ആറു പന്തില്‍ 14), അജിന്‍ക്യ രഹാനെ (12), രവീന്ദ്ര ജഡേജ (മൂന്നു പന്തില്‍ ഏഴ്‌) എന്നിവര്‍ പുറത്തായി. ഡാരില്‍ മിച്ചല്‍ (20 പന്തില്‍ 24) പുറത്താകാതെനിന്നു. റാഷിദ്‌ ഖാന്‍ രണ്ടു വിക്കറ്റെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular