Saturday, April 27, 2024
Homerussiaറഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയില്‍ കുടുങ്ങിയ രണ്ട് മലയാളികള്‍ ഇന്ത്യൻ എംബസിയിലെത്തി

റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയില്‍ കുടുങ്ങിയ രണ്ട് മലയാളികള്‍ ഇന്ത്യൻ എംബസിയിലെത്തി

ഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയില്‍ കുടുങ്ങിയ രണ്ട് മലയാളികള്‍ ഇന്ത്യൻ എംബസിയിലെത്തി. പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവരാണ് മോസ്‌കോയിലെ എംബസിയിലെത്തിയത്.

ഇവരെ താത്കാലിക യാത്രാരേഖ വഴി നാട്ടിലെത്തിക്കാൻ ശ്രമം നടക്കുകയാണ്.

അതേസമയം അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, വിനീത് സില്‍വ എന്നിവരെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. അഞ്ചുതെങ്ങില്‍ നിന്ന് മൂന്നു യുവാക്കളാണ് റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധമുഖത്ത് കുടുങ്ങിയത്. ഇതില്‍ പ്രിൻസ് സെബാസ്റ്റ്യൻ ഇന്ത്യൻ എംബസിയിലെത്തി.

ഇന്ത്യൻ എംബസിയിലെത്തിയ ഇരുവരും നാട്ടിലേക്ക് വരാനുള്ള അപേക്ഷ നല്‍കി. ഇവർ തുമ്ബ സ്വദേശിയായ ട്രാവല്‍ ഏജന്റ് വഴിയാണ് റഷ്യയിലേക്ക് പോയത്. മികച്ച ശമ്ബളവും ജോലിയും വാഗ്ദാനം നല്‍കിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. പിന്നീട് ഇവരില്‍ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങിയ ശേഷം മിലിട്ടറി ക്യാമ്ബിലേക്ക് കൈമാറുകയും ട്രെയിനിംഗിന് ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റുകയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular