Saturday, April 27, 2024
HomeKeralaമാസപ്പടി: തുടര്‍ നടപിടികളിലേക്ക് കടന്ന് ഇഡി

മാസപ്പടി: തുടര്‍ നടപിടികളിലേക്ക് കടന്ന് ഇഡി

മാസപ്പടി കേസില്‍ തുടർ നടപിടികളിലേക്ക് കടന്ന് ഇഡി. കേസില്‍ ഇസിഐആർ ഇഡി രജിസ്റ്റർ ചെയ്തു. . കേസില്‍ എസ്‌എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി കൂടി നടപടികളിലേക്ക് കടക്കുന്നത്.പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് നടപടി

പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തത്തുല്യമായ നടപടിയാണ് ഇസിഐആർ. ആദായ നികുതി നടത്തിയ പരിശോധനയുടെയും കണ്ടെത്തലുകളുടെയും വിവരങ്ങളും ഇഡി ശേഖരിച്ചിരുന്നു. കേസില്‍ ഇഡിയുടെയോ സിബിഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോണ്‍ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഷോണ്‍ ജോർജ് അധിക ഹർജി നല്‍കിയിരുന്നു. ഇതിനിടെയാണ് ഇഡി നടപടികളിലേക്ക് കടന്നിരിക്കുന്നത്.

കൃത്യമായ അന്വേഷണത്തിന്റെ പൂർത്തീകരണത്തിന് ഇഡിയുടെ അന്വേഷണവും ആവശ്യമാണെന്ന് ഷോണ്‍ ജോർജ് പ്രതികരിച്ചു. കൊള്ള നടന്നതാണെന്നും കൃത്യയമായ രേഖകളുണ്ടെന്നും ഷോണ്‍ പറഞ്ഞു. എസ്‌എഫ്‌ഐഒ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular