Saturday, April 27, 2024
HomeKeralaആലുവ എസ് ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആലുവ എസ് ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ യെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.ഗ്രേഡ് എസ് ബാബുരാജാണ് മരിച്ചത്.

അങ്കമാലി പുളിയനത്തെ വീടിനു സമീപമുള്ള മരത്തിലാണ് തൂങ്ങിമരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ദീർഘകാലം ആലുവ റൂറല്‍ സ്പെഷല്‍ ബ്രാഞ്ചില്‍ സേവനമനുഷ്ഠിച്ച 49 കാരനായ ബാബുരാജ്, സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന് രണ്ട് ദിവസം മുൻപാണ് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തിയത്.

അങ്കമാലി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular