Saturday, April 27, 2024
HomeIndiaഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാനുളള മോദിയുടെ ലക്ഷ്യം വിവരക്കേടെന്ന് രഘുറാം രാജൻ; 2047 ഓടെ ഇന്ത്യ വികസിത...

ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാനുളള മോദിയുടെ ലക്ഷ്യം വിവരക്കേടെന്ന് രഘുറാം രാജൻ; 2047 ഓടെ ഇന്ത്യ വികസിത രാജ്യമാകില്ലെന്നും പ്രതികരണം

ന്ത്യൻ സമ്ബദ് വ്യവസ്ഥ കൈവരിച്ച കുതിപ്പ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ മുൻ റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജന് രാജ്യം വളർച്ചയുടെ പാതയിലാണെന്ന് പൂർണ്ണമായും അംഗീകരിച്ച്‌ കൊടുക്കാൻ സാധിക്കുന്നില്ല.

ജിഡിപി പരാമർശത്തിന് പിന്നാലെ വീണ്ടും അത്തരം ഒരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് രഘുറാം രാജൻ. ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാനുളള മോദിയുടെ ലക്ഷ്യം വിവരക്കേടാണെന്നും രാജ്യത്തിന് ജനസംഖ്യയടക്കം ഘടനാപരമായ പ്രശ്‌നങ്ങളുണ്ടെന്നുമാണ് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

14 കോടി ജനങ്ങളുള്ള രാജ്യത്ത്, പകുതി പേരും 30 വയസ്സിന് താഴെയുള്ളവരാണെന്നും ഇതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും രഘുറാം രാജൻ പറയുന്നു . ജനസംഖ്യ നമുക്ക് ഗുണം ചെയ്യില്ലെന്നുമാണ് രഘുറാം രാജന്റെ വാദം. എന്നാല്‍ ആഗോള സാമ്ബത്തിക നിരീക്ഷകർ അടക്കം ജനസംഖ്യയുടെ പ്രായക്കുറവ് ഇന്ത്യയുടെ നേട്ടമായാണ് വിലയിരുത്തുന്നത്. വികസിത രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി ജനസംഖ്യാ മുരടിപ്പും തൊഴില്‍ ശേഷിയിലുണ്ടാകുന്ന ഇടിവുമാണ്. ജപ്പാൻ അടക്കമുള്ള രാജ്യങ്ങളില്‍ പ്രതിസന്ധി ആരംഭിച്ചു കഴിഞ്ഞു. ഇവിടെയാണ് ഇന്ത്യയുടെ കരുത്ത് രഘുറാം രാജൻ ബോധപൂർവ്വം വിസ്മരിച്ചത്.

വിദേശ നിക്ഷേപം ആകർഷിക്കാനും ഒപ്പം പുതിയ സംരംഭങ്ങളെ കൊണ്ടു വരാനുമുള്ള സർക്കാരിന്റെ ശ്രമങ്ങളെയും അദ്ദേഹം കണ്ണുമടച്ച്‌ കുറ്റം പറയുന്നു. ചൈനയെ നോക്കി പഠിക്കാനും അഭിമുഖത്തിന്റെ അവസാനം രഘുറാം രാജൻ ഉപദേശിക്കുന്നുണ്ട്.

മുൻപ് രാജ്യത്തിന്റെ ജിഡിപിയില്‍ സംശയം പ്രകടിപ്പ് രാജൻ മുന്നോട്ട് വന്നിരുന്നു. ഇന്ത്യയുടെ വളർച്ച മന്ദഗതിയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ആഗോളതലത്തില്‍ ഇന്ത്യ വൻശക്തിയായി മാറി. രാജ്യത്തിന്റെ വളർച്ച 5 ശതമാനമായി തന്നെ തുടരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ രാജന്റെ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി രാജ്യത്തിന്റെ ആഭ്യന്തര വളർച്ച 7.6 ശതമാനമായി ഉയർന്നു. ഇതിന് പിന്നാലെ വലിയ പരിഹാസമായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

മറ്റൊരു അവസരത്തില്‍ ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ ഉദ്പ്പാദനത്തിലും രാജൻ തെറ്റായ വാർത്തകള്‍ പങ്കുവെച്ചു. ഇന്ത്യ ആഭ്യന്തരമായി മൊബൈല്‍ ഫോണ്‍ ഉദ്പ്പാദിപ്പിക്കുന്നില്ലെന്നും കയറ്റി അയക്കുന്നവ രാജ്യത്ത് പുനസംഘടിപ്പിക്കുന്നവ മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം എന്നാല്‍ ഇത് തെറ്റായിരുന്നു. രാജ്യം മൊബൈല്‍ ഫോണ്‍ ഉദ്പ്പാദനത്തില്‍ വൻ കുതിപ്പാണ് നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular