Saturday, April 27, 2024
HomeIndiaIPL 2024: ജഡേജ ഒന്ന് നിന്നേ, ധോണിയുടെ തീരുമാനം തിരുത്തി റുതുരാജ്! ക്യാപ്റ്റന്‍ കിടുവാണ്

IPL 2024: ജഡേജ ഒന്ന് നിന്നേ, ധോണിയുടെ തീരുമാനം തിരുത്തി റുതുരാജ്! ക്യാപ്റ്റന്‍ കിടുവാണ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ഏഴാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.

ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് 6 വിക്കറ്റിന് 206 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ബാറ്റിങ്ങിലും ബൗളിങ്ങിലും അച്ചടക്കം കാട്ടിയ സിഎസ്‌കെ 63 റണ്‍സിന്റെ അനായാസ ജയം നേടിയെടുക്കുകയായിരുന്നു

മത്സരത്തിനിടെ പുതിയ നായകന്‍ റുതുരാജ് ഗെയ്ക്‌വാദെടുത്ത ഒരു തീരുമാനം ഇപ്പോള്‍ വൈറലാവുകയാണ്. സിഎസ്‌കെയുടെ ബാറ്റിങ്ങിന്റെ അവസാന സമയത്തായിരുന്നു റുതുരാജിന്റെ ഇടപെടല്‍. ബാറ്റു ചെയ്യാന്‍ സമീര്‍ റിസ്‌വിയും രവീന്ദ്ര ജഡേജയും പാഡും ഹെല്‍മറ്റുമണിഞ്ഞ് ഡ്രസിങ് റൂമിലുണ്ടായിരുന്നു. ആറാമനായി ഇറങ്ങാന്‍ ഡ്രസിങ് റൂമിലിരുന്ന ജഡേജയോട് മുന്‍ നായകനായ ധോണി നിര്‍ദേശം നല്‍കി. എന്നാല്‍ പെട്ടെന്ന് റുതുരാജ് ജഡേജയെ തടുക്കുകയും റിസ്‌വി ബാറ്റിങ്ങിനിറങ്ങട്ടേയെന്ന് പറയുകയുമായിരുന്നു.

റുതുരാജ് ജഡേജയെ തടുക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്തായാലും റുതുരാജിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് റിസ് വി പുറത്തെടുത്തത്. 6 പന്തില്‍ 14 റണ്‍സാണ് താരം നേടിയത്. 2 സിക്‌സര്‍ അദ്ദേഹം പറത്തി. 20കാരനായ താരം നേരിട്ട ആദ്യ പന്തില്‍ റാഷിദ് ഖാനെ സിക്‌സര്‍ പായിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. എന്തായാലും റിസ്‌വിയുടെ പ്രകടനം സിഎസ്‌കെ സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചു.

ജഡേജ 3 പന്തില്‍ 7 റണ്‍സും നേടി പുറത്താവാതെ നിന്നു. സിഎസ്‌കെയുടെ നായകനെന്ന നിലയില്‍ റുതുരാജ് വളരുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ധോണിയെപ്പോലൊരു ഇതിഹാസത്തിന്റെ കീഴില്‍ എങ്ങനെ വളരണമെന്ന് റുതുരാജിനറിയാം. തന്റേതായ തീരുമാനം തുറന്ന് പറയാനും ധോണിയുമായി ചര്‍ച്ചകള്‍ നടത്താനും റുതുരാജ് ധൈര്യം കാട്ടുന്നു. ഡമ്മി നായകനായി അദ്ദേഹം ഒതുങ്ങുന്നില്ലെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

എന്നാല്‍ ഇപ്പോഴും ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലടക്കം ധോണിയുടെ വലിയ ഇടപെടലുണ്ട്. ബൗളര്‍മാരെ നിയന്ത്രിക്കുന്നതിലും നിര്‍ദേശങ്ങള്‍ നല്‍കുന്നതും ധോണിയാണ്. നായകസ്ഥാനത്തേക്കെത്തിയത് റുതുരാജിന്റെ ബാറ്റിങ്ങിനെ ചെറുതായി ബാധിച്ചിട്ടുണ്ടെന്ന് പറയാം. ആര്‍സിബിക്കെതിരേ തിളങ്ങാതിരുന്ന റുതുരാജ് ഗുജറാത്തിനെതിരേ 36 പന്തില്‍ 46 റണ്‍സാണ് നേടിയത്. നായകനെന്ന ഉത്തരവാദിത്തം ബാറ്റിങ്ങിനെ കാര്യമായി ബാധിച്ചുവെന്ന് തന്നെ പറയാം.

റുതുരാജിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയെടുക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരിക്കുകയാണ്. ആറാം കിരീടത്തിലേക്ക് സിഎസ്‌കെ എത്താന്‍ എല്ലാ സാധ്യതകളുമുണ്ട്. ധോണി ബാറ്റിങ്ങിനിറങ്ങുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണെങ്കിലും ആദ്യ രണ്ട് മത്സരത്തിലും ഇതിനുള്ള അവസരം ലഭിച്ചിട്ടില്ല. ധോണി നെറ്റ്‌സില്‍ ഗംഭീര ബാറ്റിങ് പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ മത്സരത്തിലും ധോണി വീണ്ടുമൊരു വെടിക്കെട്ട് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ബാറ്റ് ചെയ്യുന്നില്ലെങ്കിലും 42ാം വയസിലും കളത്തില്‍ ധോണി സജീവമാണ്. വിക്കറ്റിന് പിന്നില്‍ പറക്കും ക്യാച്ചുകളെടുത്തും യുവതാരങ്ങള്‍ക്ക് ഉപദേശം നല്‍കി മത്സരത്തിന്റെ ഗതി മാറ്റിയുമെല്ലാം ധോണി തന്റെ മാന്ത്രികത സിഎസ്‌കെയ്‌ക്കൊപ്പം തുടരുന്നു. ശിവം ദുബെയുടെ മിന്നും പ്രകടനത്തിന് പിന്നില്‍ ധോണിയുടെ മികവാണെന്ന് പറയാം. 23 പന്തില്‍ 2 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് ദുബെ നേടിയത്. കളിയിലെ താരമാകാനും ദുബെക്ക് സാധിച്ചു.

ആര്‍ക്കും വേണ്ടാതിരുന്ന ദുബെയെ ഇത്തരത്തില്‍ മാറ്റിയത് ധോണിയാണ്. ഈ സീസണിലെ എല്ലാ മത്സരങ്ങളും ധോണി സജീവമായി ഉണ്ടാകും. പരിക്കിന്റെ ബുദ്ധിമുട്ടുള്ളതിനാല്‍ ധോണി എല്ലാ മത്സരങ്ങളും കളിചച്ചേക്കില്ലെന്ന റിപ്പോര്‍ട്ട് നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ താരത്തിന്റെ പ്രകടനം വിലയിരുത്തുമ്ബോള്‍ സിഎസ്‌കെയുടെ നെടുന്തൂണായി എല്ലാ മത്സരങ്ങളിലും ധോണിയുണ്ടാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular