Wednesday, May 1, 2024
HomeKeralaമാസപ്പടി കേസില്‍ ഇ ഡി അന്വേഷണം നടക്കുന്നത് വീണ വിജയനെതിരെ; സിഎംആര്‍എല്ലിനോട് തേടിയത് വീണയ്‌ക്കെതിരായ തെളിവുകള്‍

മാസപ്പടി കേസില്‍ ഇ ഡി അന്വേഷണം നടക്കുന്നത് വീണ വിജയനെതിരെ; സിഎംആര്‍എല്ലിനോട് തേടിയത് വീണയ്‌ക്കെതിരായ തെളിവുകള്‍

മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസില്‍ നിലവില്‍ ഇ ഡിയുടെ അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരാണെന്നതാണ് ഏറ്റവും സുപ്രധാന വിവരം.

സിഎംആര്‍എല്‍ എം ഡിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും അയച്ച സമന്‍സില്‍ വീണയ്‌ക്കെതിരായ തെളിവുകളാണ് ചോദിച്ചിരിക്കുന്നത്. എക്‌സാലോജികും വീണയുമായുള്ള സിഎംആര്‍എലിന്റെ കരാറുകളുടെ പകര്‍പ്പ് ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

മാസപ്പടി കേസില്‍ കഴിഞ്ഞ ദിവസമാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കർത്തയ്ക്കും നാല് ഉദ്യോഗസ്ഥര്‍ക്കും ഇ ഡി നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular