Tuesday, April 30, 2024
HomeKeralaതാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സാമൂഹികവിരുദ്ധരുടെ ശല്യം; മൂന്നംഗ സംഘം പിടിയില്‍

താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സാമൂഹികവിരുദ്ധരുടെ ശല്യം; മൂന്നംഗ സംഘം പിടിയില്‍

താനൂർ: താനൂർ റെയില്‍വേ സ്റ്റേഷനില്‍ സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പ്ലാറ്റ് ഫോമില്‍ മദ്യപിച്ച്‌ സ്ത്രീകളടക്കമുള്ള യാത്രക്കാരെ ശല്യംചെയ്ത മൂന്നംഗ സംഘത്തെ താനൂർ പൊലീസ് പിടികൂടുകയായിരുന്നു.
താനൂർ ഒസാൻ കടപ്പുറം തങ്ങള്‍ കുഞ്ഞാലിക്കാൻറകത്ത് മുഹമ്മദ് കാസിം (28), താനൂർ കാരാട് പള്ളിക്കാട്ടില്‍ മർസൂഖ് (37), താനൂർ ഒസാൻ കടപ്പുറം മമ്മിക്കാനകത്ത് ഷെഫീഖ് (28) എന്നിവരെയാണ് താനൂർ പൊലീസ് പിടികൂടിയത്. സ്റ്റേഷൻ മാസ്റ്റർ വിളിച്ചറിയിച്ചതനുസരിച്ച്‌ സ്റ്റേഷനിലെത്തിയ രണ്ടംഗ പൊലീസ് സംഘത്തെയും കൈയേറ്റം ചെയ്യാനും തെറി വിളിക്കാനും മുതിർന്ന ഇവരെ സി.ഐ ജെ. മാത്യുവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സംഘമെത്തി ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular