Tuesday, April 30, 2024
HomeKeralaതര്‍ക്കം തീര്‍ന്നു; പി.വി.ആറില്‍ വീണ്ടും 'മലയാളം' കാണാം

തര്‍ക്കം തീര്‍ന്നു; പി.വി.ആറില്‍ വീണ്ടും ‘മലയാളം’ കാണാം

കൊച്ചി: മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനത്തില്‍നിന്നു മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ ശൃംഖലയായ പി.വി.ആര്‍.ഐനോക്‌സ് പിന്മാറി.

ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ മധ്യസ്‌ഥതയില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണു തീരുമാനം. ഇതിനു പിന്നാലെ പി.വി.ആര്‍. സ്‌ക്രീനുകളില്‍ മലയാള സിനിമാ പ്രദര്‍ശനം പുനരാരംഭിച്ചു.

മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നു കഴിഞ്ഞ ദിവസം പി.വി.ആര്‍. പ്രഖ്യാപിച്ചിരുന്നു. രണ്ടു ദിവസം മുമ്ബാണ്‌ മലയാള സിനിമയുടെ ബുക്കിങ്ങും പ്രദര്‍ശനവും പി.വി.ആര്‍. തിയറ്റര്‍ ശൃംഖല നിര്‍ത്തിയത്‌. ഡിജിറ്റല്‍ കണ്ടെന്റ്‌ പ്ര?ജക്ഷനെത്തുടര്‍ന്നുള്ള തര്‍ക്കത്തിലാണു പി.വി.ആറില്‍ മലയാള സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവച്ചത്‌. പി.വി.ആര്‍. കൈയൂക്ക്‌ കാണിക്കുകയാണെന്നും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും ഫെഫ്‌ക ഭാരവാഹികള്‍ ആരോപിച്ചതോടെ തര്‍ക്കം രൂക്ഷമായി.

തിയറ്ററുകളില്‍ ഡിജിറ്റല്‍ പ്രിന്റ്‌ എത്തിക്കാന്‍ തിയറ്റര്‍ ഉടമകള്‍ നല്‍കുന്ന ഫീസിനോടൊപ്പം നിര്‍മാതാക്കളുടെ കൈയില്‍നിന്നു ഡിജിറ്റല്‍ സര്‍വീസ്‌ പ്ര?വൈഡര്‍മാര്‍ ഫീസ്‌ ഈടാക്കുന്നുണ്ട്‌. പ്രഡ്യൂസേഴ്‌സ് ഡിജിറ്റല്‍ കണ്ടെന്റ്‌ എന്ന സംവിധാനം വഴി ആറായിരം രൂപയില്‍ താഴെമാത്രം ചെലവില്‍ തിയറ്ററുകളില്‍ സിനിമയെത്തിക്കാന്‍ കഴിയുമെന്നിരിക്കെ, ഉയര്‍ന്ന തുക നല്‍കി സിനിമ എത്തിക്കുന്നതിന്റെ ആവശ്യം എന്തെന്നാണ്‌ നിര്‍മാതാക്കളുടെ സംഘടനയുടെ ചോദ്യം. തുടര്‍ന്നു ഡിജിറ്റല്‍ കണ്ടെന്റ്‌ സംവിധാനം വഴി മലയാളി നിര്‍മാതാക്കള്‍ മസ്‌റ്ററിങ്‌ യൂണിറ്റ്‌ തുടങ്ങിയതാണു പി.വി.ആറിനെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്‌.വിഷു റിലീസായി കഴിഞ്ഞ 11 നു തിയറ്ററുകളിലെത്തിയ ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ജയ്‌ ഭീം തുടങ്ങിയ ചിത്രങ്ങള്‍ പി.വി.ആറില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular