Tuesday, April 30, 2024
HomeKerala'പൂരത്തിന്‌ ആന-ആള്‍ അകലം 50 മീറ്റര്‍' ഉത്തരവ്‌ പിന്‍വലിക്കും

‘പൂരത്തിന്‌ ആന-ആള്‍ അകലം 50 മീറ്റര്‍’ ഉത്തരവ്‌ പിന്‍വലിക്കും

കൊച്ചി: പൂരത്തിലെ ആനയെഴുന്നള്ളിപ്പിന്‌ ആന-ആള്‍ അകലം 50 മീറ്റര്‍ വേണമെന്ന വനം വകുപ്പിന്റെ ഉത്തരവു തിരുത്തും.

ആനയും ആളുകളും തമ്മില്‍ 50 മീറ്റര്‍ അകലം വേണമെന്നായിരുന്നു വനം വകുപ്പ്‌ ചീഫ്‌ ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടത്‌.
ഉത്തരവിനെതിരേ ആന ഉടമകളും ദേവസ്വങ്ങളും രംഗത്തുവന്നതോടെയാണ്‌ ഇതു തിരുത്താന്‍ നീക്കം തുടങ്ങിയത്‌. പ്രതിഷേധം കടുത്തതോടെയാണ്‌ ഉത്തരവ്‌ തിരുത്താന്‍ തയാറായത്‌. ഉത്തരവ്‌ തിരുത്തുമെന്നു വനം മന്ത്രിയും പ്രസ്‌താവിച്ചു. പ്രായോഗികമായ മറ്റു നിര്‍ദേശങ്ങള്‍ അടങ്ങുന്ന സത്യവാങ്‌മൂലം കോടതിയില്‍ നല്‍കുമെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
ചീഫ്‌ ചീഫ്‌ ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ 1972 ലെ വന്യജീവി സംരക്ഷണ നിയമം, കേരള നാട്ടാനച്ചട്ടം, 2013 വനം സര്‍ക്കുലര്‍ എന്നിവ അടിസ്‌ഥാനമാക്കിയാണ്‌ ഉത്തരവിറക്കിയത്‌. ഇതില്‍ 19 നിര്‍ദേശങ്ങളാണ്‌ ഉള്‍പ്പെടുത്തിയിരുന്നത്‌.
ഉത്സവത്തിന്‌ ഉപയോഗിക്കുന്ന ആനകളുടെ പൂര്‍വചരിത്രം പരിശോധിക്കണം, മനുഷ്യന്‌ ജീവഹാനിയോ ഇടഞ്ഞ്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചതോ ആനകളെ ഉപയോഗിക്കരുത്‌, ആനയ്‌ക്കും പാപ്പാനും പൊതുജനത്തിനും മതിയായ ഇന്‍ഷുറന്‍സ്‌ വേണം, മദപ്പാടുള്ളവയോ പരുക്കേറ്റവയോ ആയ ആനകളെ ഉപയോഗിക്കരുത്‌, അഞ്ചില്‍ കൂടുതല്‍ ആനകളുണ്ടെങ്കില്‍ വെറ്ററിനറി ഡോക്‌ടര്‍മാരുടെ സേവനം വേണം, എഴുന്നള്ളിപ്പിന്‌ ഒന്നാം പാപ്പാന്‍ ആനയുടെ മുന്നില്‍ത്തന്നെ ഉണ്ടാകണം എന്നുള്ള നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular