Tuesday, April 30, 2024
HomeKeralaറോഡില്‍ കെട്ടിയിരുന്ന വടം കഴുത്തില്‍ കുരുങ്ങി ; സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം

റോഡില്‍ കെട്ടിയിരുന്ന വടം കഴുത്തില്‍ കുരുങ്ങി ; സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം.

കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെ ഉണ്ടായ അപകടത്തില്‍ റോഡില്‍ തലയടിച്ചു വീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എസ്‌എ റോഡില്‍ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്.

എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്.

ഇന്ന് ആലത്തൂരിലെ കുന്നംകുളത്ത് നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍ എത്തുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തിയിരുന്നു.

കൊച്ചിയിലെ ഗസ്റ്റ് ഹൗസിലായിരുന്നു ഇന്നലെ അദ്ദേഹം ചെലവഴിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി പോലീസ് റോഡില്‍ വടം കെട്ടിയായിരുന്നു ഗതാഗതം നിയന്ത്രിച്ചത്. ഇത് കഴുത്തില്‍ കുരുങ്ങിയുണ്ടായ അപകടമാണ് മനോജിന്റെ മരണത്തില്‍ കലാശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular