Tuesday, April 30, 2024
HomeEntertainmentഗൂഗിള്‍ ഫോട്ടോസില്‍ ചിത്രങ്ങളുണ്ടോ? ഇനി തിരിച്ചുകിട്ടില്ല; ഈ ഫീച്ചര്‍ ആ പ്രശ്‌നം പരിഹരിക്കും

ഗൂഗിള്‍ ഫോട്ടോസില്‍ ചിത്രങ്ങളുണ്ടോ? ഇനി തിരിച്ചുകിട്ടില്ല; ഈ ഫീച്ചര്‍ ആ പ്രശ്‌നം പരിഹരിക്കും

ഗൂഗിള്‍ ഫോട്ടോസ് ഉപയോഗിക്കുന്നവരാണോ? എങ്കില്‍ ക്ലൗഡ് സ്‌റ്റോറേജിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നിങ്ങള്‍ അറിഞ്ഞുകാണും.

മെയ് മാസം മുതല്‍ ക്ലൗഡ് സ്റ്റോറേജ് നിങ്ങള്‍ക്ക് നഷ്ടമാവും. അതുകൊണ്ട് ബാക്കപ്പിലുള്ള ചിത്രങ്ങളോ ഡോക്യുമെന്റുകളോ ഫോണിലെ ഫോള്‍ഡറുകളിലേക്ക് മാറ്റുന്നതാവും നല്ലത്. ഇല്ലെങ്കില്‍ ആ ചിത്രങ്ങള്‍ എല്ലാം എന്നെന്നേക്കുമായി നഷ്ടമാകും.

ആന്‍ഡ്രോയിഡ് യൂസര്‍മാരാണ് നിലവില്‍ ഈ വെല്ലുവിളി നേരിടുന്നത്. ദീര്‍ഘകാലമായി ക്ലൗഡ് ഉള്ളത് കൊണ്ട് ഏത് ഫോണിലും സ്‌റ്റോറേജ് സംബന്ധിച്ച പ്രശ്‌നം വരാറില്ലായിരുന്നു. അതേസമയം യൂസര്‍മാര്‍ക്ക് രണ്ട് ഓപ്ഷനാണ് ഇപ്പോഴുള്ളത്. ഒന്നുകില്‍ ഒറിജില്‍ ക്വാളിറ്റിയില്‍ നിങ്ങളുടെ ഫോണ്‍ സ്‌റ്റോറേജില്‍ ചിത്രങ്ങള്‍ സൂക്ഷിക്കുക. അതല്ലെങ്കില്‍ കംപ്രസ്ഡ് ചെയ്ത് സ്റ്റോറേജ് സേവര്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കേണ്ടി വരും.

അതേസമയം കംപ്രസ്ഡ് ഫോര്‍മാറ്റിലാണെങ്കില്‍ ഫോണിന് കൂടുതല്‍ സ്‌പേസ് ലഭിക്കും. പക്ഷേ പുതിയ ഫയലുകള്‍ക്ക് മാത്രമേ ഇക്കാര്യങ്ങള്‍ ലഭ്യമാവൂ. ഗൂഗിള്‍ ഫോട്ടോസിലെ അപ്‌ഡേറ്റില്‍ പഴയ ചിത്രങ്ങള്‍ക്കൊന്നും സ്‌പേസ് കുറച്ച്‌ സ്റ്റോര്‍ ചെയ്ത് വെക്കാനുള്ള സൗകര്യം ലഭ്യമാവില്ല. ഗൂഗിള്‍ ഫോട്ടോസിന്റെ 6.78 വേര്‍ഷനാണ് പുതിയതായി വരാനിരിക്കുന്നത്.

ഇതിലാണ് ഒരു ഹിഡന്‍ ഫീച്ചറുള്ളത്. റിക്കവര്‍ സ്റ്റോറേജ് എന്ന ഓപ്ഷനാണിത്. ടിപ്‌സറ്റര്‍ അസംബിള്‍ ഡിബഗ്ഗാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ ഫീച്ചര്‍ നിങ്ങള്‍ ഇനാബിള്‍ ചെയ്ത് കഴിഞ്ഞാല്‍ യൂസര്‍മാര്‍ക്ക് കമ്ബ്രസ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാവും.

ഈ പുതിയ ഓപ്ഷനിലൂടെ നിലവിലുള്ള ഫോട്ടോകളും വീഡിയോകളും കംപ്രസ് ചെയ്യാന്‍ സാധിക്കും. ക്ലൗഡ് സ്റ്റോറേജില്‍ ഉള്ളവയാണ് ഇങ്ങനെ കംപ്രസ് ചെയ്യാന്‍ സാധിക്കും. അതേസമയം ഗൂഗിള്‍ ഫോട്ടോസിലെ അമ്ബരപ്പിക്കുന്ന അപ്‌ഡേറ്റാണിത്. നേരത്തെ ഗൂഗിള്‍ ഫോട്ടോസിലെ വെബ് വേര്‍ഷനിലൂടെ മാത്രമേ ഈ കംപ്രസ്സിംഗ് സാധ്യമാകുമായിരുന്നുള്ളൂ.

മാനേജ് സ്റ്റോറേജ് മെനുവിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. ഇതില്‍ കാറ്റഗറിയില്‍ റിക്കവര്‍ സ്റ്റോറേജ് കാണാനാവും. കണ്‍വേര്‍ട്ട് ഫോട്ടോസ് ടു സ്‌റ്റോറേജ് സേവര്‍ എന്നാണ് കാണുക. ആ ഓപ്ഷനില്‍ ഈ എന്താണ് ഇതിലൂടെ ചെയ്യാനാവുക എന്നതിന്റെ ഒരു ഡിസ്‌ക്രിപ്ഷന്‍ ഉണ്ടായിരിക്കും. അതിലൂടെ യൂസര്‍മാര്‍ക്ക് ഇതിന്റെ ഉപയോഗം മനസ്സിലാക്കാം.

അതേസമയം നിങ്ങളുടെ നിലവിലുള്ള ഫോട്ടോസിന്റെ ഒറിജിനല്‍ ക്വാളിറ്റിയില്‍ ഇതോടെ കുറവ് വരികയും, സ്‌റ്റോറേജ് ധാരാളമായി ലഭിക്കുകയും ചെയ്യും. നിങ്ങളുടെ നേരത്തെ സ്‌റ്റോര്‍ ചെയ്ത വെച്ച ഫോട്ടോസിനെയൊന്നും ഇത് ബാധിക്കില്ല. അതായത് ജിമെയിലിലും ഗൂഗിള്‍ ഡ്രൈവിലുമെല്ലാം ഉള്ള ഫയലുകള്‍ അതേപടി അവിടെ തന്നെയുണ്ടാവും.

അതേസമയം ഈ കമ്ബ്രസ് ചെയ്യുന്നത് ഒരുപക്ഷേ ദിവസങ്ങള്‍ എടുക്കും. ഒരിക്കല്‍ ചെയ്താല്‍ പിന്നീട് അത് മാറ്റാന്‍ സാധിക്കില്ല. നിങ്ങളുടെ ഫയലിന്റെ സൈസ് അനുസരിച്ചാണ് കംപ്രസിംഗിന് എത്ര സമയമെടുക്കുമെന്ന് തീരുമാനിക്കാനാവുക. എന്തായാലും ഈ ഓപ്ഷന്‍ കൂടുതല്‍ ഗുണകരമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular