Tuesday, April 30, 2024
HomeIndia2028 ഓടെ തൊഴിലവസരങ്ങളില്‍ 22 ശതമാനം വര്‍ദ്ധനവ്; ശക്തമായ സമ്ബദ് വ്യവസ്ഥയുടെ പ്രതിഫലനം; ഒബ്സെര്‍വര്‍ ഫൗണ്ടേഷൻ...

2028 ഓടെ തൊഴിലവസരങ്ങളില്‍ 22 ശതമാനം വര്‍ദ്ധനവ്; ശക്തമായ സമ്ബദ് വ്യവസ്ഥയുടെ പ്രതിഫലനം; ഒബ്സെര്‍വര്‍ ഫൗണ്ടേഷൻ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2028 ഓടെ രാജ്യത്ത് തൊഴിലവസരങ്ങളില്‍ 22 ശതമാനം വർദ്ധനവുണ്ടാകുമെന്ന് ഒബ്സെർവർ ഫൗണ്ടേഷൻ റിപ്പോർട്ട്.

ബാങ്കിംഗ്, ഇൻഷുറൻസ് തുടങ്ങിയ സേവന മേഖലകളില്‍ ആയിരിക്കും വൻതോതില്‍ തൊഴിലവസരങ്ങള്‍. സേവനരംഗത്തെ ഓരോ സംരംഭവും ദശാംശം 1.2 ശതമാനം തൊഴിലവസര വളർച്ച ഉറപ്പാക്കും എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

ഭാരതത്തിന്റെ സമ്ബദ് വ്യവസ്ഥ ശക്തി പ്രാപിക്കുന്നതിന്റെ പ്രതിഫലനം തൊഴില്‍ രംഗത്തും ഉണ്ടാകും. രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളർ എന്ന നാഴികക്കല്ലിലേക്ക് അടുക്കുന്നത് സേവന മേഖലയ്‌ക്ക് നേട്ടമാകും.

ഡിജിറ്റല്‍ സേവനങ്ങള്‍, സാമ്ബത്തിക സേവനങ്ങള്‍, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, ഇ-കൊമേഴ്‌സ്, പുനരുപയോഗ ഊർജം, MSME, സ്റ്റാർട്ടപ്പ് എന്നിവയിലായിരിക്കും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുക. കൂടാതെ സ്ത്രീകളുടെ അവസരങ്ങള്‍ കുത്തനെ വർദ്ധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മോദി സർക്കാർ കൊണ്ടുവന്ന മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികള്‍ ഭാവിയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുമെന്നും ഒബ്സെർവർ ഫൗണ്ടേഷൻ റിപ്പോർട്ടില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular