Sunday, May 5, 2024
HomeKeralaപാതയോരത്ത് യുവാവ് മരിച്ച നിലയില്‍; സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത് മേല്‍വസ്ത്രമില്ലാതെ

പാതയോരത്ത് യുവാവ് മരിച്ച നിലയില്‍; സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത് മേല്‍വസ്ത്രമില്ലാതെ

ലപ്പുറം: ചങ്ങരംകുളത്ത് സംസ്ഥാന പാതയോരത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന ദിപീഷ് ( 38) ആണ് മരിച്ചത്.

മേല്‍വസ്ത്രമില്ലാതെ പാന്റ് മാത്രം ധരിച്ച നിലയില്‍ ആണ് മൃതദേഹം ഉണ്ടായിരുന്നത്. പൊലീസെത്തിയ ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കുറ്റിപ്പുറം-തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം-എടപ്പാള്‍ റോഡില്‍ ഗോപിക ഫര്‍ണ്ണിച്ചറിന് മുന്നിലാണ് ഉച്ചക്ക് മൂന്ന് മണിയോടെ നാട്ടുകാര്‍ റോഡരികില്‍ ഒരാള്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാരുടെ പരിശോധനയില്‍ യുവാവ് മരണപ്പെട്ടതായി മനസിലായി. ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ദീപീഷാണ് മരിച്ചതെന്ന് പൊലീസിന്റെ പരിശോധനയിലാണ് മനസിലായത്. ദീപീഷിന്റെ മരണ കാരണം വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

ആലപ്പുഴ: വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍ ഉന്നയച്ച സാമ്ബത്തിക ആരോപണള്‍ക്ക് മറുപടിയുമായി ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രൻ. ടി ജി നന്ദകുമാര്‍ 10 ലക്ഷം രൂപ തന്നെന്ന് സ്ഥിരീകരിച്ച ബിജെപി നേതാവ് ഇത് സ്വന്തം വസ്തു വില്‍ക്കാന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular