Tuesday, April 30, 2024
HomeIndiaതീഹാര്‍ ജയില്‍ മോചിതരാകുന്നവര്‍ക്ക് ജോലി

തീഹാര്‍ ജയില്‍ മോചിതരാകുന്നവര്‍ക്ക് ജോലി

യിലില്‍ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഇനി എന്ത് ചെയ്യുമെന്നത് ജയില്‍ അന്തേവാസികളെയും അലട്ടുന്ന ചോദ്യമാണ്. ഇപ്പോഴിതാ തിഹാര്‍ ജയിലില്‍ നിന്നുള്ള 2000 ഓളം പേര്‍ക്ക് അതിനുള്ള ഉത്തരം ലഭിച്ച്‌ കഴിഞ്ഞു.

700 ഓളം അന്തേവാസികള്‍ക്കാണ് ജോലി ലഭിച്ചിരിക്കുന്നത്. 1200 ഓളം പേര്‍ക്ക് വിവിധ മേഖലകളിലായി ജോലിക്കുള്ള ട്രെയിനിങ് പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജയില്‍ ജീവിതം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ജോലി ലഭിക്കുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നാണ് സംഭവത്തില്‍ തിഹാര്‍ ഡിജിപി സഞ്ജയ് ബനിവാല്‍ പ്രതികരിച്ചത്.
ജയിലുകള്‍ക്കുള്ളില്‍ നഗരവികസന മന്ത്രാലയത്തിന്റെ സഹായത്തോടെ നൈപുണ്യ വികസന പരിപാടി ആരംഭിച്ചിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം 700 ഓളം തടവുകാര്‍ക്ക് ഹോട്ടല്‍ വ്യവസായത്തില്‍ ജോലി ലഭിച്ചിട്ടുണ്ട് 1,200 പേര്‍ക്ക് ആശുപത്രികളില്‍ ജോലി ലഭിക്കുന്നതിന് പരിശീലിക്കുകയാണ്. സഞ്ജയ് ബനിവാല്‍ പറഞ്ഞു. ജയില്‍ അന്തേവാസികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നത് അവരെ മൂല്യമുള്ളവരാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശീലനം നേടിയതിന്റെ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുമ്ബോള്‍ അവരുടെ കണ്ണിലെ തിളക്കം താന്‍ കണ്ടുവെന്നും സഞ്ജയ് ബനിവാല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിചാരണ തടവുകാരെ പരിശീലിപ്പിക്കുന്നതിനായി ജയിലിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 2023 ന്റെ തുടക്കത്തിലാണ് പ്രോഗ്രാം ആരംഭിച്ചതെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular