Sunday, May 5, 2024
Homehealthഹിമോഗ്ലോബിൻ കുറഞ്ഞാല്‍ കാത്തിരിക്കുന്നത് എട്ടിന്റെ പണി; അളവ് കൂട്ടാം, കഴിക്കാം ഈ പാനീയങ്ങള്‍

ഹിമോഗ്ലോബിൻ കുറഞ്ഞാല്‍ കാത്തിരിക്കുന്നത് എട്ടിന്റെ പണി; അളവ് കൂട്ടാം, കഴിക്കാം ഈ പാനീയങ്ങള്‍

ക്തത്തിലെ ഓക്സിജൻ വാഹകരാണ് ഹിമോഗ്ലോബിൻ. എല്ലാവരിലും ഹിമോഗ്ലോബിന്റെ അളവ് വ്യത്യസ്തപ്പെട്ടിരിക്കും. ഇവയുടെ പരിധി ശരീരത്തില്‍ നിലനിർത്തുകയെന്നത് പ്രധാനമാണ്.

ഹിമോഗ്ലോബിന്റെ അളവ് കുറയുന്നത് അനീമിയ , ക്യാൻസർ പോലുള്ള അവസ്ഥയ്ക്ക് കാരണമായേക്കും.

അതുകൊണ്ട് തന്നെ ഹിമോഗ്ലോബിൻ നിങ്ങളുടെ ശരീരത്തില്‍ കുറവാണെങ്കില്‍ ശരീരത്തിലെ ഇരുമ്ബിന്റെ അവളവ് വർധിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അയണ്‍ സമ്ബുഷ്ടമായ പാനീയങ്ങള്‍ ഇന്ന് പരിചയപ്പെടാം.

പ്രൂണ്‍ ജ്യൂസ്

ശരീരത്തിലെ ഇരുമ്ബിൻ്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പഴമാണ് പ്രൂണ്‍. ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ഇരുമ്ബിന്റെ അളവ് വർധിപ്പിക്കുക മാത്രമല്ല പല രോഗങ്ങളേയും തടയാൻ ഇവ സഹായിക്കുന്നു.

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാത ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഇരുമ്ബ്, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവയാലും സമ്ബന്നമാണിവ. ദിവസവും ഡയറ്റില്‍ ബീറ്റ്റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്തുന്നത് രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വർധിക്കുന്നത് ഉറപ്പാക്കും.

മിന്റ് ജ്യൂസ്

പുതിയ ചമ്മന്തിയും ജ്യൂസുമൊക്കെ കുടിക്കാറുണ്ട് നമ്മള്‍. ഇനിയും അത് ഒട്ടും കുറക്കേണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. കാരണം ശരീരത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് വർധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ഭക്ഷണമാണത്രേ പുതിന. ഏകദേശം 100 ഗ്രാം പുതിന ജ്യൂസില്‍ 15.6 മില്ലിഗ്രാം ഇരുമ്ബ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഹിമോഗ്ലോബിൻ കുറഞ്ഞവർ ദിവസവും ഒരു ഗ്ലാസ് പുതിയ ജ്യൂസെങ്കിലും കുടിക്കുന്നുവെന്ന് ഉറപ്പാക്കണം.

മള്‍ബറി സ്മൂത്തി

വിറ്റാമിൻ സി, ഇരുമ്ബ് എന്നിവയാല്‍ സമ്ബന്നമാണ് മള്‍ബറികള്‍. ഫ്രീ റാഡിക്കലുകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ പോരാടാനും മള്‍ബറികള്‍ സഹായിക്കുന്നു. ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കള്‍ക്കെതിരെ പോരാടാനും, ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇവ ഉത്തമമാണ്. മറ്റ് പഴങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഇരുമ്ബ് അടങ്ങിയവയാണ് മള്‍ബറികള്‍. ഇവ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടുന്നു.

ആപ്പിള്‍ ജ്യൂസ്

ശരീരത്തില്‍ ജലാംശം നിർത്താൻ ആപ്പിള്‍ ജ്യൂസ് വളരെ അധികം സഹായിക്കും. ഓക്സിഡേറ്റീവ് സ്ട്രെസ്, പ്രമേഹം എന്നിവയെ ചെറുക്കാനും ആപ്പിള്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇരുമ്ബ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഉത്തമ മാർഗം കൂടിയാണ് ആപ്പിള്‍. ‘an apple keeps the doctor away’ എന്നല്ലേ, ധൈര്യമായി തന്നെ ആപ്പിള്‍ കുടിച്ചോളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular